കോഴിക്കോട്: വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടതിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്.
ജുഡീഷ്യല്‍ അധികാരമുള്ള വനിത കമ്മീഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിത കമ്മീഷന്‍ നിയമത്തില്‍ പറയുന്നുണ്ട്. ഷാഹിദ കമാല്‍ ഇത് ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി വസന്തകുമാറിന്റെ മൃതദേഹത്തിന് അടുത്തുനിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേന്ദ്രമന്ത്രിയും എറണാകുളത്തെ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടിയെ ഷാഹിദ കമാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.
“” സര്‍ അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ചോദിക്കുന്നു. നിങ്ങള്‍ ഒരു മനുഷ്യനാണോ കൊലയാളിയേക്കാളും ദുഷിച്ചതോ നിങ്ങളുടെ മനസ് “” – എന്നായിരുന്നു ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ്സ് കാറ്റില്‍ പറത്തി കല്ല്യാണ്‍സിങ്: മോദിക്കുവേണ്ടി പരസ്യമായി രംഗത്ത്
മാര്‍ച്ച് 23 ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ “” അമേഠിയില്‍ പരാജയം ഉറപ്പിച്ചു. ഭാവി പ്രധാനമന്ത്രി പ്രാണരക്ഷാര്‍ത്ഥം വയനാട്ടിലേക്ക്”” എന്നായിരുന്നു ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മാര്‍ച്ച് 19 ന് “” പാവം കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസുകാര്‍ പട്ടിണിക്കിട്ടു. വിഷമിക്കണ്ട റിസള്‍ട്ട് വരുമ്പോള്‍ സതീഷ് ചന്ദ്രന്‍ എം.പി പഞ്ഞിക്കുമിട്ടോളും””- എന്നായിരുന്നു ഷാഹിദ ഫേസ്ബുക്കില്‍ കുറിച്ചത്.
മാര്‍ച്ച് 17 ന് ആര്‍.എം.പിയെ പരിഹസിച്ചുകൊണ്ടായിരുന്നു ഷാഹിദ കമാലിന്റെ കുറിപ്പ്്. “” ആര്‍.എം.പി വടകരയില്‍ മത്സരിക്കില്ല. പ്ലീസ് അങ്ങനെ പറയല്ലേ വരൂ എത്ര വോട്ടുണ്ടെന്ന് നാട്ടുകാരറിയട്ടേ”” എന്നായിരുന്നു ഷാഹിദ ഫേസ്ബുക്കില്‍കുറിച്ചത്. ഇത്തരത്തിലുള്ള പോസ്റ്റുകളാണ് പരാതിക്കാധാരം.