| Monday, 30th October 2023, 1:50 pm

'കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമം'; ബി.ജെ.പി നേതാവ് സന്ദീപ് വാര്യർക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയതിന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർക്കെതിരെ പരാതി നൽകി എ.ഐ.വൈ.എഫ്.

സമൂഹത്തിൽ വർഗീയ കലാപം സൃഷ്ടിക്കുക, മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രചരണം നടത്തിയത്. കേരളത്തിൽ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൃത്യം കടുത്ത ശിക്ഷ അർഹിക്കുന്നുവെന്ന് കളമശ്ശേരി പൊലീസിന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു.

യഹോവ സാക്ഷികളും ജൂതരും ഒരേ ദൈവീക വിശ്വാസത്തെ പിൻപറ്റുന്നവരാണെന്നും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഭീകരതയെ ന്യായീകരിച്ച സി.പി.ഐ.എം, കോൺഗ്രസ്‌ നേതാക്കൾക്കാണെന്നും ബി.ജെ.പി നേതാവിന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു.

കളമശ്ശേരി ആക്രമണം അപ്രതീക്ഷിതമല്ലെന്നും പോസ്റ്റിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയത്. ഈ പോസ്റ്റ്‌ സന്ദീപ് വാര്യർ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

എസ്.ഡി.പി.ഐ ആണ് ബോംബാക്രമണം നടത്തിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിന് റിവ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ പത്തനംതിട്ടയിലും നേരത്തെ കേസെടുത്തിരുന്നു. എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

Content Highlight: Complaint against Sandeep warrier for Social media hatred post

We use cookies to give you the best possible experience. Learn more