Kerala News
കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന് പ്രവാസി യുവാവിന്‍റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 13, 12:35 pm
Thursday, 13th September 2018, 6:05 pm

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന് വടകര സ്വദേശിയുടെ പരാതി. ബഹ്‌റിനില്‍ ജോലി ചെയ്യുന്ന യുവാവാണ് വടകര ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.

മൂന്ന് മാസം മുമ്പ് തന്റെ കുട്ടികള്‍ക്കൊപ്പം വീട് വിട്ടിറങ്ങിയതാണ് തന്റെ ഭാര്യയെന്നും നിയമപരമായി വേര്‍പിരിയാതെയാണ് ഇപ്പോള്‍ യുവതി മനോജിനെ കല്ല്യാണം കഴിച്ചതെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.

Also Read ഫ്രാങ്കോ മുള്ളയ്ക്കലിനൊപ്പം നില്‍ക്കുന്നവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവര്‍: മഞ്ജു വാര്യര്‍

കഴിഞ്ഞ ദിവസമാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതിയായ കിര്‍മാണി മനോജ് എന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത്.

നിലവില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനോജ് പരോളിലിറങ്ങിയായിരുന്നു കല്ല്യാണം കഴിച്ചത്. പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചായിരുന്നു യുവതിയുടെയും മനോജിന്റെയും വിവാഹം. പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.