[]ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രചരണത്തിനായി പോയ കേരള എം.എല്‍.എമാര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കേരളത്തില്‍ നിന്നുളള പത്ത് എം.എല്‍.എമാര്‍ക്കെതിരെയാണ് പരാതി.
ബി.ജെ.പിയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരള ഹൗസ് ഉപയോഗിച്ചു എന്ന് കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. ബെന്നി ബഹനാന്‍ ആണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ദല്‍ഹിയിലെത്തിയ എം.എല്‍.എമാര്‍ കേരളാ ഹൗസിലായിരുന്നു താമസിച്ചിരുന്നത്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു എന്നാണ് പരാതി.
മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് രാജ്യതലസ്ഥാനത്തെ നിര്‍ണായ സ്വാധീനമുള്ള മലയാളികളുടെ വോട്ടുറപ്പിക്കാനായി കേരളത്തില്‍ നിന്നുള്ള എട്ട് എം.എല്‍.എ മാരെ രംഗത്തിറക്കിയത്.
എം.എല്‍.എമാരായ കെ. ശിവദാസന്‍ നായര്‍, ബെന്നി ബെഹന്നാന്‍, ടി.എന്‍ പ്രതാപന്‍, ഡൊമിനിക് പ്രസന്റേഷന്‍, പി.സി.വിഷ്ണുനാഥ്, വി.പി.സജീന്ദ്രന്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരടക്കമുള്ളവരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദില്ലിയിലെത്തിയത്.