പ്രചാരണ ഗാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും; കെ.സുരേന്ദ്രനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി
KERALA BYPOLL
പ്രചാരണ ഗാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും; കെ.സുരേന്ദ്രനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 11:33 pm

പത്തനംതിട്ട: കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മത ചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ചാണ് എല്‍.ഡി.എഫും യു.ഡി.എഫും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പ്രചാരണ ഗാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.സുരേന്ദ്രന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്റെ ഫോട്ടോയും, ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചുവെന്നും മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാര്‍ത്ഥി മനപൂര്‍വ്വം ഇപ്രകാരം പ്രവര്‍ത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും, അഴിമതി പ്രവര്‍ത്തി നടത്തിയതിനും കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് യു.ഡി.എഫിന്റെ പരാതി.

എല്‍.ഡി.എഫിന് വേണ്ടി കോന്നിയിലെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ ആണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ അങ്കമാലി അതിരൂപതയില്‍ നിന്നുള്ള ഓര്‍ത്തഡോക്‌സ് വൈദികനെ ബി.ജെ.പി കോന്നിയില്‍ പ്രചാരണത്തിനിറക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ