ജാമിഅ മില്ലിയ സംഘര്‍ഷം; ദല്‍ഹി പൊലീസിനെതിരെ പരാതിയുമായി പൂര്‍വവിദ്യാര്‍ത്ഥി സംഘടന
ന്യൂദല്‍ഹി: ദല്‍ഹി പൊലീസിനെതിരെ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടന പരാതി നല്‍കി. ജാമിഅ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പൊലീസ് ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ജാമിഅ മില്ലിയയില്‍ പൊലീസുകാര്‍ വായനാമുറിയില്‍ കടന്ന് വിദ്യാര്‍ത്ഥികളെ അക്രമിച്ച ദൃശ്യങ്ങള്‍ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി തന്നെയായിരുന്നു തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 2019 ഡിസംബര്‍ 15നായിരുന്നു സംഭവം.
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെയായിരുന്നു പൊലീസിന്റെ ആക്രമണം. പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു.
പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ