| Saturday, 23rd May 2020, 10:23 am

ലൈം​ഗിക അധിക്ഷേപ പരാമർശത്തിൽ കുടുങ്ങി അനുഷ്ക ശർമ്മ; നടിയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ​ഗൂർഖ അസോസിയേഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ബോളിവുഡ് നടി അനുഷ്ക ശർമ്മക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ​ഗൂർഖ അസോസിയേഷൻ. ആമസോൺ പ്രൈമിൽ സ്ക്രീൻ ചെയ്ത അനുഷ്ക ശർമ്മയുടെ പതാൽ ലോക് എന്ന വെബ് ടെലിവിഷൻ സീരീസിൽ ​ഗൂർഖകൾക്ക് എതിരായി നടത്തിയ പരാമർശത്തിലാണ് ‘ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ’ പരാതി നൽകിയത്.

​ഗൂർഖകൾക്കെതിരെ ടെലിവിഷൻ സീരിസിൽ ലൈം​ഗിക അധിക്ഷേപം നടത്തിയെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഈ ആഴ്ച്ച ഭാരതീയ ​ഗൂർഖ യുവ പരിസംഘും സംഘടനയുടെ തന്നെ യൂത്ത് വിങ്ങും സീരീസിലെ ഒരു രം​ഗം എടുത്തുമാറ്റണമെന്നും സബ്ടൈറ്റിൽ ഉൾപ്പെടെ നീക്കണമെന്നും ആവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ നടത്തിയിരുന്നു.

സീരീസിലെ ഒരു വനിതാ കഥാപാത്രത്തിനെതിരെ വംശീയ പരാമർശം നടത്തുന്നുണ്ടെന്നും അവർ മേഘാലയയിലെ ഖാസി വിഭാ​ഗത്തിൽപ്പെടുന്നവരാണെന്നും പരാതിക്കാർ പറയുന്നു. ‌

ഇത്തരം രം​ഗങ്ങളും സംഭാഷണങ്ങളും വംശീയത സ്വാഭാവികമാക്കി തീർക്കും. ഇതിനു പുറമെ ഒരു പ്രത്യേക വിഭാ​ഗത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനും ഇത് സ​ഹായിക്കുമെന്ന് ​ഭാരതീയ ​​ഗൂർഖ യുവ പരിസംഘിന്റെ പ്രസിഡന്റ് നന്ദ കിരാട്ടി ദേവൻ പറഞ്ഞു. അനുഷ്ക ശർമ്മയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more