എന്നാല്‍ ഇത് സംബന്ധിച്ച് അമൂല്‍ സ്വീകരിച്ച നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഉപഭോക്താവിനെ കുറ്റപ്പെടുത്തിയും തങ്ങളുടെ കുറ്റംകൊണ്ടല്ല, മറിച്ച് ഉപഭോക്താവ് ഉല്പന്നം കൃത്യസമയത്ത് ഉപയോഗിക്കാത്തതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന നിലപാടാണ് അമൂല്‍ സ്വീകരിച്ചത്.
സംഭവം ഇങ്ങനെ:
ഉപഭോക്താവായ നേഹ തോമാര്‍ പതിവുപോലെ വാങ്ങിയ അമൂല്‍ ഗോള്‍ഡ് പാല്‍ ചൂടാക്കി. എന്നാല്‍ കിട്ടിയത് പശക്ക് സമാനമായ മിശ്രിതമാണ്. തനിക്കുണ്ടായ വിചിത്രമായ അനുഭവം വിശദീകരിച്ച് ഉടനെ തന്നെ അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
നേഹാ തോമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
സാധാരണമായി തോന്നാവുന്ന ഈ പോസ്റ്റിന് ലഭിച്ചത് 105,800ലധികം ഷെയറുകളും 10,000 ലേറെ ലൈക്കുകളുമാണ്.
ഈ പോസ്റ്റിട്ടതിന് പിറ്റേദിവസം അമൂലില്‍ നിന്നുള്ള ഒരു സംഘം നേഹയുടെ വീട്ടിലെത്തി. നേഹയുടെ പരാതി പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് അവര്‍ മടങ്ങിയത്. ഇക്കാര്യവും ഫേസ്ബുക്കിലൂടെ നേഹ മറ്റുള്ളവരെ അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് കഥയാകെ മാറി. അമൂല്‍ കമ്പനി അവരുടെ ഭാഗം ന്യായീകരിച്ചും നേഹയെ കുറ്റപ്പെടുത്തിയും വിശദമായ ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടു. അമൂല്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
//www.youtube.com/v/_dHj9MoIyWU?version=3&hl=en_US&rel=0&controls=0&showinfo=0
നേഹ തോമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനോടനുബന്ധിച്ചാണ് ഈ പോസ്റ്റ്,
10ാം തീയ്യതി രാവിലെ 9.22 ന് ഈ ഉപഭോക്താവ് ഞങ്ങളുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് അവര്‍ക്കുണ്ടായ അനുഭവം പരാതിപ്പെട്ടിരുന്നു. അന്ന് തന്നെ ഉച്ചക്ക് അവര്‍ ഇമെയില്‍ അയക്കുകയും ചെയ്തു. അവര്‍ പറഞ്ഞതു പ്രകാരം ഒക്ടോബര്‍ 9 നാണ് പാല്‍ അവര്‍ ഉപയോഗിച്ചത്. അവരുടെ ഫ്രിഡ്ജില്‍ നിന്ന് പാല്‍ കേടായിരുന്നു.
ഞങ്ങളോട് പറയുന്നതിന് മുമ്പ് തന്നെ 9ന് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.
11ാം തീയ്യതി ഞങ്ങള്‍ അവരുടെ വീട് സന്ദര്‍ശിച്ചു.
10ന് രാവിലെ നിങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടായതെങ്കില്‍ പിന്നെങ്ങനെ 9ന് ഫേസ്ബുക്കില്‍ അതെങ്ങനെ പോസ്റ്റ് ചെയ്യാനാകും എന്ന് ഞങ്ങളുടെ ഉദ്യോഗസ്ഥന്‍ അവരോട് ചോദിച്ചു.
13ന് അവരുടെ വീട് ഞങ്ങള്‍ വീണ്ടും സന്ദര്‍ശ്ശിച്ച് ഇങ്ങനെ സംഭവിക്കാവുന്നതിനുള്ള സാങ്കേതിക കാരണങ്ങള്‍ വിശദീകരിച്ചു. ആ ബാച്ചിലുള്ള എല്ലാ അമൂല്‍ പാലുകളും ഞങ്ങള്‍ പരിശോധിച്ചതാണ് ഇവര്‍ വാങ്ങിയ പാലിന്റ ബാച്ചിലെ മറ്റുള്ളവക്കൊന്നും ഒരു കുഴപ്പവുമില്ല.
വെണ്ണയുണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത് എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അതിനുള്ളകാരണം ഞങ്ങള്‍ വിശദീകരിക്കാം.
ഏതൊരു പാലും തണുത്ത അവസ്ഥയില്‍ പുളിപ്പ് വരും അത് ചൂടാക്കിയാല്‍ അതിന് കട്ടിയുള്ള രൂപത്തിലാവും. അത് ഞങ്ങള്‍ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് യാഥാര്‍ത്ഥ്യമറിയാതെ അവര്‍ ഇങ്ങനെ പരാതി പറഞ്ഞതെന്ന് മനസിലാകുന്നില്ല.
11 ന് അവര്‍ക്ക് പാക്കറ്റ് റീപ്ലേസ് ചെയ്ത് കൊടുക്കുകയും അത് ഫേസ്ബുക്കിലൂടെ അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
ഞങ്ങള്‍ കൊടുക്കുന്ന ശുദ്ധമായ പാലിന് യഥാര്‍ത്ഥത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. യാഥാര്‍ഥ്യമാറിയാതെ ഉപഭോക്താവ് പ്രതികരിച്ചതാണ് ഇവിടെ പ്രശ്‌നം.
[] നേഹയും ഇതിന് മറുപടി നല്‍കി.
അമൂല്‍ കഷ്ടപ്പെട്ട് അവതരിപ്പിച്ച കെട്ടിച്ചമച്ച ഈ കഥയില്‍ എനിക്കേറെ വിഷമമുണ്ട്. വളരെ മിടുക്കരായി അവര്‍ കള്ളക്കളി നടത്തി. എനിക്കെന്തെങ്കിലും ദുരുദ്ദേശമുണ്ടായിരുന്നെങ്കില്‍ ഞാനവരോട് പണമാവശ്യപ്പെട്ടേനെ. ചിലര്‍ വിചാരിക്കുന്നു ഞാന്‍ ഇത് പ്രശസ്തിക്ക് വേണ്ടി ചെയ്തതാമെന്ന്. ഞാനൊരു സാധാരണ ഉപഭോക്താവാണ്. വിശദീകരണം നല്‍കുകയെന്നത് അപവരുടെ ഉത്തരവാദിത്വമാണ്. ചോദ്യം ചെയ്യേണ്ടത് ഉപഭോക്താവെന്ന നിലയില്‍ എന്റെയും.
ഒരു തെറ്റ് പ്രചരിപ്പിക്കാന്‍ ഞാനൊന്നും ചെയ്തിട്ടില്ല. ഒരമ്മയെന്ന നിലയില്‍ പാലില്‍ നിന്നും ഉണ്ടായ ആ വസ്തു കണ്ടപ്പോള്‍ ഞാന്‍ ഭയന്നു. സാധാരണക്കാരനെന്നനിലയില്‍ അതെന്താണെന്ന് എനിക്കറിയില്ല. അതറിയാനും എല്ലാവരോടും ഈ പ്രശ്‌നത്തെ കുറിച്ച് പറയുവാനും ഞാനാഗ്രഹിച്ചു. അമൂലിന്റെ പേജില്‍ ഞാന്‍ അത് പോസ്റ്റ് ചെയ്തിട്ടില്ലായിരുന്നെങ്കില്‍ അവരത് ശ്രദ്ധിക്കില്ലായിരുന്നു.
സംഭവിച്ചതെല്ലാം സമയത്തിനു ഞാന്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അത് സമൂഹത്തിന് ഗുണമേ ഉണ്ടാക്കിയിട്ടുള്ളു.
എന്തൊക്കെയായാലും നേഹാ തോമാര്‍ എന്ന സാധാരണക്കാരിയുടെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണവും അതിനു ലഭിച്ച സ്വീകാര്യതയും അമൂലിനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.