| Friday, 26th November 2021, 9:08 pm

സണ്ണി ലിയോണ്‍ പറയുന്നത് കള്ളം; ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നു, വീട് ജപ്തിയിലാണെന്ന് തട്ടിപ്പ് കേസിലെ പരാതിക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി സണ്ണി ലിയോണിനെതിരെ ആരോപണവുമായി പരാതിക്കാരന്‍.

കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴുള്ള സണ്ണി ലിയോണിന്റെ മൊഴി പച്ചക്കള്ളമാണെന്നും പൊലീസ് ഈ കേസില്‍ തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആരോപിച്ചു.

നടിക്കെതിരെ കേസ് നല്‍കിയിട്ട് മൂന്ന് വര്‍ഷമായി, ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ട് 2 വര്‍ഷമായി. എന്നാല്‍ ഇതുവരെ കേസില്‍ കുറ്റപത്രം പോലും നല്‍കിയിട്ടില്ലെന്നും ഷിയാസ് പറഞ്ഞു.

പൊലീസ് അന്വേഷണം നീട്ടകൊണ്ടുപോവുകയാണ്. വീണ്ടും മൊഴിയെടുക്കും എന്ന് പറഞ്ഞിട്ട് തിടര്‍നടപടിയുണ്ടായിട്ടില്ല.

തന്റെ വീട് ജപ്തിയിലാണ്, കടം കാരണം കേസില്‍ ഭാഗമായ ഒരാള്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ കഴിയാതായതോടെ മാറി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലുമൊരു ദുരന്തമുണ്ടായാലെ കേസില്‍ നടപടിയുണ്ടാകൂ എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 39 ലക്ഷം രൂപ വാങ്ങുകയും തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ നടി സണ്ണി ലിയോണ്‍ വഞ്ചിച്ചെന്നുമായിരുന്നു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നേരത്തെ നല്‍കിയ പരാതി.

എന്നാല്‍ താന്‍ പണം വാങ്ങി പറ്റിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. സംഘാടകരില്‍ നിന്നുണ്ടായ പിഴവു കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നാണ് പൊലീസിനോട് താരം പറഞ്ഞത്. കേസില്‍ ക്രൈംബ്രാഞ്ച് സണ്ണിയെ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്തതു വാര്‍ത്തയായതിനു പിന്നാലെ വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി സണ്ണി സാമൂഹ്യ മാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു. വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരുമെന്നും നിങ്ങള്‍ക്ക് നിങ്ങളെ മാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല. എന്നും സണ്ണി ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Complainant against Actress Sunny Leone has been charged with cheating in a money laundering case

We use cookies to give you the best possible experience. Learn more