| Thursday, 27th September 2018, 5:44 pm

നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കും; തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 ലക്ഷം രൂപ അദ്ദേഹത്തിന് നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി. വിധി ഉടന്‍ നടപ്പിലാക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.

ALSO READ: കോളേജ് അധ്യാപകനെ ദേശദ്രോഹിയെന്ന് വിളിച്ച് എ.ബി.വി.പിക്കാര്‍; വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ച് അധ്യാപകന്‍: വീഡിയോ വൈറല്‍

നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ. ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഇടാക്കണമെന്ന കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more