| Friday, 13th April 2018, 11:29 pm

എപ്പോഴും ചൈനയുമായി താരതമ്യം ചെയ്യുന്നത് ഇന്ത്യയോട് കാണിക്കുന്ന അന്യായം: രഘുറാം രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് വലുപ്പമുള്ള ചൈനയുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത് ന്യായമല്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ വളര്‍ച്ചക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എപ്പോഴും ഇന്ത്യയെ ചൈനയുമായാണ് താരതമ്യം ചെയ്യാറുള്ളത്. ഈ താരതമ്യം ഒരു പരിധിവരെ ഇന്ത്യയോടുള്ള അന്യായമാണ്. ഇരു രാജ്യങ്ങളും വ്യത്യസ്തരാണ്”, രഘുറാം രാജന്‍ പറഞ്ഞു. ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് വലുപ്പമുള്ള ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നിറം മങ്ങും. അതേസമയം, ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇരു രാജ്യങ്ങളുടെയും പ്രതിശീര്‍ഷ വരുമാം ഏകദേശം തുല്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ‘സിറിയന്‍ രാസായുധ ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണം, ട്രംപിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കേണ്ടതില്ല’: ജെറമി കോര്‍ബിന്‍


“ചൈനയുമായി താരതമ്യപ്പെടുത്തുന്നതൊഴിച്ച് മറ്റേത് മാനദണ്ഡങ്ങള്‍ അനുസരിച്ചു വീക്ഷിച്ചാലും ഇന്ത്യ മതിപ്പുളവാക്കുന്നുണ്ട്”, കഴിഞ്ഞ 25 വര്‍ഷക്കാലയളവില്‍ ജി.ഡി.പിയില്‍ ഏഴു ശതമാനം വര്‍ദ്ധനവുണ്ടായെന്ന് കാട്ടി രഘുറാം രാജന്‍ പറഞ്ഞു. “ഇന്ത്യയുടെ വളര്‍ച്ചക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. പക്ഷേ, അതത്ര വലിയ വെല്ലുവിളി അല്ല,” അദ്ദേഹം പറഞ്ഞു.

ജനാധിപത്യ ഭരണമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഗുണമെന്നും രഘുറാം രാജന്‍ പറഞ്ഞു. “ലിബറല്‍ മാര്‍ക്കറ്റിലധിഷ്ടിതമായ ജനാധിപത്യമാണ് ഒരു രാജ്യത്തിന്റെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്തേകുക,” അദ്ദേഹം വ്യക്തമാക്കി.


Watch DoolNews Video:

Latest Stories

We use cookies to give you the best possible experience. Learn more