| Sunday, 30th October 2022, 6:53 pm

ശ്രീനിവാസന്‍ റീലോഡഡ്; വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ജയ ജയ ജയ ജയഹേയിലെ രാജേഷും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ ജയ ജയ ജയഹേ ഒക്ടോബര്‍ 28നാണ് തിയേറ്ററുകളിലെത്തിയത്. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളും വിവേചനങ്ങളും തുറന്ന് കാണിച്ച സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അഭിനേതാവ് എന്ന നിലയില്‍ ഓരോ സിനിമയിലും തന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന ബേസില്‍ ജോസഫിനെയാണ് ഇപ്പോള്‍ കാണാനാവുന്നത്. ജയ ജയ ജയ ജയഹേയിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്. കലിപ്പന്‍ ഭര്‍ത്താവായി അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു.

ചിത്രത്തിലെ ബേസിലിനെ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനോടാണ് പലരും ഉപമിക്കുന്നത്. രണ്ട് ചിത്രങ്ങളും സീരിയസായ വിഷയത്തെ തമാശ കലര്‍ത്തി കാണിക്കുകയായിരുന്നു. തളത്തില്‍ ദിനേശന്‍ ഭാര്യയെ സംശയിക്കുമ്പോള്‍ രാജേഷ് ഭാര്യയെ ഭരിക്കുകയാണ്.

വടക്കുനോക്കിയന്ത്രത്തില്‍ എല്ലാം ക്ഷമിച്ച് ഭാര്യ തിരിച്ച് വരുമ്പോള്‍ ടോക്‌സിക്കായ ഭര്‍ത്താവിനെ ഉപക്ഷിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാവുന്ന ഭാര്യയിലേക്ക് ഇന്നത്തെ മലയാള സിനിമ എത്തുന്നുണ്ട്.

അതേസമയം ബേസില്‍ ജോസഫ് നായകനാണെങ്കില്‍ സിനിമക്ക് മിനിമം ഗാരണ്ടിയുണ്ടെന്ന അവസ്ഥ വന്നിട്ടുണ്ട് ഇപ്പോള്‍. ബേസില്‍ ആദ്യമായി നായകന്മാരില്‍ ഒരാളായി വന്ന ജാന്‍ എ മന്‍ വലിയ വിജയമായിരുന്നു.

ബേസില്‍ നായകനായ പാല്‍തു ജാന്‍വറും മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ഇപ്പോഴിതാ ജയ ജയ ജയ ജയഹേയും ബേസിലില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ്.

Content Highlight: comparison between vadakkunokkiyanthram and jaya jaya jaya jayahey

We use cookies to give you the best possible experience. Learn more