പ്രീ വെഡ്ഡിംഗ് ഷൂട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സമുദായ പഞ്ചായത്തുകള്‍; വിവാഹത്തിന് പുരുഷ നൃത്ത സംവിധായകനും നിരോധനം
national news
പ്രീ വെഡ്ഡിംഗ് ഷൂട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സമുദായ പഞ്ചായത്തുകള്‍; വിവാഹത്തിന് പുരുഷ നൃത്ത സംവിധായകനും നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2019, 4:50 pm

വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്ക് ഫോട്ടോഗ്രഫി നിരോധിച്ച് ഉത്തരവിറക്കി സമുദായ പഞ്ചായത്തുകള്‍. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ സമുദായ പഞ്ചായത്തുകളാണ് ഫോട്ടോഗ്രഫി നിരോധിച്ച തീരുമാനമെടുത്തത്.

ഭോപ്പാലിലെ ജൈന, ഗുജറാത്തി, സിന്ധ്യ സമുദായങ്ങളുടെ പഞ്ചായത്തുകളാണ് ഈ തീരുമാനമെടുത്തത്. ഈ സമുദായത്തില്‍പ്പെട്ടവരുടെ വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ ഇനി ഫോട്ടോഗ്രഫി ഉണ്ടാവരുത് എന്നാണ് പഞ്ചായത്തുകളുടെ നിര്‍ദേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിവാഹത്തിന് പുരുഷ നൃത്ത സംവിധായകന്‍ പങ്കെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ജയിന്‍ സമുദായ പഞ്ചായത്താണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. വിവാഹത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ബന്ധം തകരുന്നതിലേക്ക് ഇക്കാര്യങ്ങള്‍ എത്തുന്നതിനാലാണ് ഫോട്ടോഗ്രഫിയും കൊറിയോഗ്രഫിയും നിരോധിച്ചതെന്ന് ഭോപ്പാല്‍ ഗുജറാത്ത് കമ്മ്യൂണിറ്റി പ്രസിഡണ്ട് സഞ്ജയ് പട്ടേല്‍ പറഞ്ഞു.

സമുദായത്തിലെ ആരെങ്കിലും ഈ ഉത്തരവുകളെ തള്ളിക്കളഞാഞാല്‍ അവരെ സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്നും സഞ്ജയ് പട്ടേല്‍ പറഞ്ഞു. മറ്റ് സമുദായ നേതാക്കളും സമാനകാരണം തന്നെയാണ് നിരോധന തീരുമാനമെടുത്തതിന് പ്രേരകമായതെന്ന് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ