ന്യൂദല്‍ഹി: സി.പി.ഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
ചില കമ്യൂണിസ്റ്റ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ‘കോണ്‍ഗ്രസ് ഇന്‍ കമ്യൂണിസ്റ്റ്’ കുമാരമംഗലം തീസീസ് എന്ന പുസ്തകം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.
താന്‍ ആ പുസ്തകം ഇന്ന് വീണ്ടും വായിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കനയ്യ ചൊവ്വാഴ്ച വൈകുന്നേരം കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്ച ജിഗ്നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. താനും കനയ്യയും സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2019 ല്‍ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബേഗുസുരായിയില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: “Communists in Congress”: Manish Tewari Ahead Of Kanhaiya Kumar’s Joining