കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാർ ദൈവവിശ്വാസികളാണെന്നും, എന്നാൽ അന്ധവിശ്വാസികൾ അല്ലെന്നും സി.പി.ഐ. കണ്ട്രോൾ കമ്മീഷൻ ചെയർമാനായ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തങ്ങൾ എവിടെയും ആരാധനാലയങ്ങൾ തകർക്കാൻ പോയിട്ടില്ല. കേരളീയൻ സ്മാരക സമിതിയും കെ.ജി.ഒ.എഫും സംയുക്തമായി നടത്തിയ ഐ.വി. ശശാങ്കൻ അനുസ്മരണം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ നിരോധാനാജ്ഞ നീട്ടി
ശബരിമലയുടെ പേരിൽ, വർഗ്ഗീയ കലാപമുണ്ടാക്കി കലക്കവെള്ളത്തിൽ നിന്നും മീൻ പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ കഴിയുംവിധം ദുർവ്യാഖ്യാനിച്ച് കേരള സർക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവവാദിത്തം തന്നെയാണ്. നേരത്തെ ഹൈകോടതി വിധിയുണ്ടായപ്പോഴും, സുപ്രീം കോടതി വിധിയുണ്ടായപ്പോഴും സർക്കാർ ഇതേ കാര്യം തന്നെയാണ് ചെയ്യാൻ ശ്രമിച്ചത്. കേരത്തിന്റെ പുരോഗമനപരമായ മൂല്യങ്ങളെ പിറകോട്ട് നയിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്കരിക്കുമ്പോൾ അതിനു കൂട്ടുനിൽക്കുകയാണ് കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനു കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.