| Saturday, 1st September 2012, 9:08 pm

64-ലെ സാഹചര്യങ്ങള്‍ ഇന്ന് പ്രസക്തമല്ല: കമ്മ്യൂണിസ്റ്റ് ഐക്യത്തിനായി സി.പി.ഐ ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: കമ്മ്യൂണിസ്റ്റ് ഐക്യത്തിനായി സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഢി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. കേരളത്തിലെ ഇടതു പക്ഷത്തിലുണ്ടായ പ്രശ്‌നങ്ങളോടുള്ള പ്രതികരണത്തിനിടയിലാണ് ഇടത് ഐക്യത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. []

സമീപകാലത്ത് കേരള രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖ ഇടതുപാര്‍ട്ടികള്‍ക്കിടയിലുണ്ടായ സംഭവവികാസങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പാര്‍ട്ടികള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസവും പരസ്യ പ്രസ്താവനകളും അങ്ങേയറ്റം നിര്‍ഭാഗ്യകരമായി. സംഭവങ്ങള്‍ ഇടതു പക്ഷത്ത് നിന്ന് ജനങ്ങളെ അകറ്റുന്ന സ്ഥിതി വരെയെത്തുകയുണ്ടായി. ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ ഉള്ള ഭി്ന്നതകള്‍ ഇല്ലാതാകേണ്ടതുണ്ടെന്നും പാര്‍ട്ടി പിളര്‍ന്ന കാലത്തെ സാഹചര്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തമല്ലെന്നും സുധാകര്‍ റെഢി പറഞ്ഞു.

ഇടത് ഐക്യത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ കൊലപാതക രാഷ്ട്രീയത്തെ തള്ളിക്കളയുന്നുവെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം പാര്‍ട്ടികള്‍ക്കിടയിലുണ്ടായ ഐക്യമില്ലായ്മയും പ്രതികരണങ്ങളും ജനാധിപത്യ വിശ്വാസികളെ ഇടതു പക്ഷത്തില്‍ നിന്നും അകറ്റാനിടയാക്കി. ഭാവി പ്രവര്‍ത്തനങ്ങളില്‍ യോജിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും നിലവില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ പ്രതിച്ഛായ തിരികെ പിടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more