കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റുപലതും വീട്ടിലെത്തുന്നത് സ്ഥിരം പരാതിയാണ്. ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ഷോപ്പിങില്‍ പറ്റിയ പല അബദ്ധങ്ങളും വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കല്‍ക്കത്ത സ്വദേശിയായ സുദീര്‍ത്ഥ ദാസിന് സാധനം മാറി ലഭിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പായ ആമസോണില്‍ സുദീര്‍ത്ഥ ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതാകട്ടെ, ഭഗവത് ഗീതയും.
ബുധനാഴ്ചയാണ് സുദീര്‍ത്ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ബുക്ക് ചെയ്തത്. ബുക്കിങ് പൂര്‍ത്തിയായെന്ന് സ്ഥിരീകരിച്ച് ആമസോണിന്റെ സന്ദേശവും ലഭിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെ സുദീര്‍ത്ഥയെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ആമസോണില്‍നിന്നും ബന്ധപ്പെട്ടെങ്കിലും ജോലിത്തിരക്കിലായിരുന്ന അദ്ദേഹം അത് കാര്യമായി എടുത്തില്ല.
ഓര്‍ഡര്‍ അനുസരിച്ച് എത്തിയ സാധനം തുറന്ന് നോക്കിയപ്പോഴാണ് സുദീര്‍ത്ഥയ്ക്ക് താന്‍ ബുക്ക് ചെയ്ത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ലഭിച്ചത് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഭഗവത് ഗീതയാണ് ലഭിച്ചതെന്ന് മനസിലായത്. പാര്‍സല്‍ വന്ന കവറിന് പുറത്ത് പക്ഷേ, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ എന്നായിരുന്നു എഴുതിരിയിരുന്നത്.
സുദീര്‍ത്ഥ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. എത്തിയ ഭഗവത് ഗീതയുടെ ചിത്രവും പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ