വര്‍ഗീയതക്കെതിരായ പോരാട്ടം എന്നത് ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്നതാണെന്ന മിഥ്യാബോധം നിലനില്‍ക്കുന്നതായി ലേഖനത്തില്‍ കാരാട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ശരിയാണത്, പക്ഷെ തെരഞ്ഞെടുപ്പ് തോല്‍വി കൊണ്ട് മാത്രം വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രധാന്യത്തെ സി.പി.ഐ.എം കുറച്ചു കാണുന്നുണ്ടെന്നാണ്.
ഇടതുപക്ഷത്തിന്റെ പുരോഗമനപരമായ നടപടികളെ സ്വാഗതം ചെയ്യുന്നു, പക്ഷെ വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ആവശ്യമാണ്. ഈ ഒരു തിരിച്ചറിവ് സി.പി.ഐ.എംനെയും മറ്റ് പാര്‍ലമെന്ററി ഇടതുപാര്‍ട്ടികളെയും ഒരു ശക്തിയായി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് ഒന്നാം യു.പി.എ കാലത്ത് നമ്മള്‍ കണ്ടതുമാണ്. നിരവധി നയങ്ങളിലും ഇവര്‍ക്ക് സ്വാധീനം ചെലുത്താനായി എന്നതും വിസ്മരിച്ചുകൂടാ.
| ഒപ്പിനിയന്‍ : രാം പുനിയാനി |
അദ്യ പൊതുതെരഞ്ഞെടുപ്പിലൂടെ തന്നെ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയാകാന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക് സാധിച്ചിരുന്നു. അമേരിക്കന്‍ മെക്കാര്‍ത്തിസം കമ്മ്യൂണിസ്റ്റുകളെ വേട്ടയാടുന്ന സമയത്തായിരുന്നു ഇത്. ഇന്ത്യയിലപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന് ആര്‍.എസ്.എസ് പിന്തുണ നല്‍കി. ആര്‍.എസ്.എസ് മേധാവിയായിരുന്ന എം.എസ് ഗോള്‍വാള്‍റുടെ എഴുത്തുകളുടെ പശ്ചാത്തലത്തിലായിരുന്നു അത്.
ഗോള്‍വാക്കര്‍ തന്റെ പുസ്തകമായ “ബഞ്ച് ഓഫ് തോട്ട്‌സി”ല്‍ കമ്മ്യൂണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംങ്ങളെയും ഹിന്ദുരാഷ്ട്രത്തിനകത്തെ ഭീഷണി ഘടകങ്ങളായാണ് കാണുന്നത്.
കാലങ്ങള്‍ പിന്നിടുമ്പോള്‍, 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബി.ജെ.പി എന്‍.ഡി.എ മുന്നണിക്ക് നേതൃത്വം നല്‍കി രാജ്യം ഭരിക്കുകയാണ്. ഭരണത്തില്‍ തങ്ങളുടെ മാതൃസംഘടനയായ ആര്‍.എസ്.എസിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് അവര്‍. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് സി.പി.ഐ.എമ്മിന്റെ ഇക്കഴിഞ്ഞ പാര്‍ട്ടി പ്ലീനവും ഏപ്രിലില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസും പ്രസക്തമാവുന്നത്.
സമ്മേളനങ്ങളില്‍ എന്താണ് സംഭവിച്ചതെന്നും വരും കാലങ്ങളില്‍ സി.പി.ഐ.എം എങ്ങനെ നീങ്ങും എന്നതിനെ കുറിച്ചും മുന്‍ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട് സൂചന നല്‍കിയിരുന്നു. കാരാട്ട് ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തില്‍ (“Winning back the people”) ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങളെ കുറിച്ചും പാര്‍ട്ടി അതിനെ എങ്ങനെ നേരിടുമെന്നതും ചുരുക്കി വിവരിക്കുന്നുണ്ട്.
ശ്വാസ്വാച്ഛാസം പോലെ നിരവധിയായ ചര്‍ച്ചകള്‍ നടക്കുമ്പോഴും മാറിയ കാലത്തിനനുസരിച്ച് മധ്യവര്‍ഗം, അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യര്‍ എന്നിവരുമായി ബന്ധപ്പെട്ടും നിരവധി പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ട് വെയ്ക്കപ്പെടുമ്പോഴും ഈ വിശകലനങ്ങളിലെല്ലാം വര്‍ഗീയതയുടെ ബലതന്ത്രത്തിലെ ഒരു സുപ്രധാന ഘടകം വിട്ടുപോകുന്നതായി കണ്ടിട്ടുണ്ട്. അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒന്നാണ്.
1998ലും 2014ലും ബി.ജെ.പി അധികാരത്തിലേറിയത് വഴി ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് കൂടുതല്‍ സ്വാധീനം വന്നിട്ടുണ്ട്. വിവിധ സാമൂഹിക മേഖലകളിലും വിദ്യഭ്യാസ രംഗത്തുമെല്ലാം വര്‍ഗീയത നുഴഞ്ഞുകയറിയത് പോലെ സര്‍ക്കാരിലും ഉദ്യോഗസ്ഥ സംവിധാനത്തിലും പ്രത്യേകിച്ച് പോലീസിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ ഈ അജണ്ടകള്‍ 1996ന് മുമ്പും 1998ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷവും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ഗീയതക്കെതിരായ പോരാട്ടം എന്നത് ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്നതാണെന്ന മിഥ്യാബോധം നിലനില്‍ക്കുന്നതായി ലേഖനത്തില്‍ കാരാട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ശരിയാണത്, പക്ഷെ തെരഞ്ഞെടുപ്പ് തോല്‍വി കൊണ്ട് മാത്രം വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രധാന്യത്തെ സി.പി.ഐ.എം കുറച്ചു കാണുന്നുണ്ടെന്നാണ്.
ജനാധിപത്യത്തെ സംരക്ഷിച്ച് നിര്‍ത്തണമെങ്കില്‍ വര്‍ഗീയതയ്‌ക്കെതിരെ സകല മേഖലകളില്‍ നിന്നും നിരന്തരമായ പോരാട്ടം ആവശ്യമാണ്, പക്ഷെ ബി.ജെ.പി അധികാരത്തിലേറുമ്പോളെല്ലാം വര്‍ഗീയത ശക്തിയാര്‍ജിക്കുന്നുണ്ടെന്ന സത്യം മറന്നുകൂട. തെരഞ്ഞെടുപ്പ് പരാജയവും വര്‍ഗീയതയെ തളര്‍ത്തും. ബീഹാറില്‍ ബി.ജെ.പി ജയിച്ചിരുന്നെങ്കില്‍ അത് വര്‍ഗീയതയെ ശക്തിപ്പെടുത്തുമായിരുന്നില്ലെ?
1998ലും 2014ലും ബി.ജെ.പി അധികാരത്തിലേറിയത് വഴി ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് കൂടുതല്‍ സ്വാധീനം വന്നിട്ടുണ്ട്. വിവിധ സാമൂഹിക മേഖലകളിലും വിദ്യഭ്യാസ രംഗത്തുമെല്ലാം വര്‍ഗീയത നുഴഞ്ഞുകയറിയത് പോലെ സര്‍ക്കാരിലും ഉദ്യോഗസ്ഥ സംവിധാനത്തിലും പ്രത്യേകിച്ച് പോലീസിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ ഈ അജണ്ടകള്‍ 1996ന് മുമ്പും 1998ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷവും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരിക്കല്‍ അധികാരം ലഭിച്ചാല്‍ വിഘടിത സംഘടനകളെന്ന് തെറ്റിദ്ധരിക്കപ്പെട്ട ബി.ജെ.പിയുടെ അനുബന്ധ സംഘടനകളുടെ പ്രവര്‍ത്തനം മെല്ലെ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. ആര്‍.എസ്.എസിന്റെ പദ്ധതികളുടെ ഭാഗമാണ് ഈ സംഘടനകള്‍ വിശാല ഹിന്ദുത്വ മുന്നണിയില്‍ വിവിധ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നവയാണ് ഇവ.
കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് മറ്റു വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനൊപ്പം വിദ്യഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളും നാം കണ്ടതാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഹിന്ദുത്വ അജണ്ടക്ക് കുതിച്ചു ചാട്ടം ഉണ്ടായത് കാരാട്ട് മനസിലാക്കിയിട്ടുണ്ടാവും. 2014 മെയ് മുതല്‍ ഈ അജണ്ടകളുടെ ത്വരിതവേഗം കൂടുതല്‍ ഭയാനകമായിരിക്കുകയാണ്.
വര്‍ഗീയ രാഷ്ട്രീയം ശക്തി പ്രാപിച്ചതാണ് പ്രമുഖരായ വ്യക്തികള്‍ തങ്ങളുടെ അവാര്‍ഡുകള്‍ തിരിച്ചു നല്‍കി പ്രതിഷേധിക്കാന്‍ കാരണം. 1977ല്‍ ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ 3 ജനസംഘം പ്രതിനിധികളെ കാബിനെറ്റില്‍ പ്രതിഷ്ഠിച്ചത് മറക്കരുത്. ഈ സംഭവത്തോടെ ആര്‍.എസ്.എസ് അനുഭാവികളും കേഡര്‍മാരും മാധ്യമ വിദ്യഭ്യാസമേഖലകളിലെല്ലാം മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തരായി പിടിച്ചെടുത്തിരിക്കുന്നു, അങ്ങനെ കൂടുതല്‍ ആധിപത്യം നേടിയിരിക്കുന്നു എന്നുള്ളതാണ്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ബുക്ക് ട്രസ്റ്റ് എന്നീ ദേശീയ സ്ഥാപനങ്ങളിലെല്ലാം 2014 മെയ് മാസത്തിന് ശേഷം ഹിന്ദുത്വ ദേശീയതയുടെ ആളുകള്‍ എങ്ങനെയാണ് കയറികൂടിയതെന്ന് കാരാട്ട് ഓര്‍ത്തു നോക്കണം. പഠാന്‍കോട്ട് ആക്രമണത്തിന് മുമ്പെ തന്നെ പാക് വിരുദ്ധ ഹിസ്റ്റീരിയ ശക്തമാക്കി കൂടാതെ ബീഫ്, ലവ് ജിഹാദ്, ഘര്‍ വാപസി തുടങ്ങിയ വര്‍ഗീയ പ്രചാരണങ്ങളുടെയെല്ലാം മൂര്‍ച്ച കൂട്ടുകയും ചെയ്തു.
ഇടതുപക്ഷത്തിന്റെ പുരോഗമനപരമായ നടപടികളെ സ്വാഗതം ചെയ്യുന്നു, പക്ഷെ വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ആവശ്യമാണ്. ഈ ഒരു തിരിച്ചറിവ് സി.പി.ഐ.എംനെയും മറ്റ് പാര്‍ലമെന്ററി ഇടതുപാര്‍ട്ടികളെയും ഒരു ശക്തിയായി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് ഒന്നാം യു.പി.എ കാലത്ത് നമ്മള്‍ കണ്ടതുമാണ്. നിരവധി നയങ്ങളിലും ഇവര്‍ക്ക് സ്വാധീനം ചെലുത്താനായി എന്നതും വിസ്മരിച്ചുകൂടാ.
രാഷ്ട്രീയ കക്ഷികളല്ലാത്തെ സെക്കുലര്‍ ഗ്രൂപ്പുകളും വ്യക്തികളും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ എന്ത് സംഭാവന നല്‍കിയെന്നത് ഇടതുപക്ഷം പഠിക്കേണ്ടതുണ്ട്. ഗുജറാത്തിലെയും കന്ധമാലിലെയും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായാലും മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളായാലും വര്‍ഗീയ വിരുദ്ധ പോരാട്ടങ്ങളെ സഹായിച്ചിട്ടുണ്ട്.
ബഹുസ്വരതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന സാംസ്‌കാരിക ഇടപെടലുകള്‍ സമൂഹമനസിനെ ശുദ്ധീകരിക്കാന്‍ നമുക്കാവശ്യമാണ്. അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി നിലനില്‍ക്കുന്നത് പോലെ തന്നെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് രംഗത്ത് ഹിന്ദു ദേശീയതയുടെ വക്താക്കളെ പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷം മുഖ്യപങ്ക് വഹിക്കണം. അതുകൊണ്ട് ദേശീയ താത്പര്യം മുന്‍ നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്ക് ഇടതുപക്ഷം മുന്‍തൂക്കം നല്‍കണം. ചില തിരിച്ചടികള്‍ ഉണ്ടെങ്കില്‍പ്പോലും അവരെ പിന്തുണക്കണം, അവരുമായി ഐക്യപ്പെടണം. ഇന്നോളം ഇടതുപാര്‍ട്ടികള്‍ പ്രയോഗിച്ചുവന്നിരുന്നതില്‍ നിന്നുള്ള വലിയ വ്യതിയാനവും കൂടിയായിരിക്കുമിത്.
കടപ്പാട് : ഇന്ത്യന്‍ എക്‌സ്പ്രസ്