കോഴിക്കോട്: മുനമ്പം വിഷയത്തിലെടുത്ത നിലപാടിനെ ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഭിന്നിപ്പ്. മുനമ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മതേതര നിലപാടില്‍ നിന്ന് പാര്‍ട്ടി വ്യതിചലിക്കുന്നുവെന്നാരോപിച്ച് രണ്ട് നേതാക്കള്‍ രാജിവെച്ചു.
പൊന്നാനി മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഒതളൂര്‍, കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് കുറ്റിയില്‍ ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.
കേരള കോണ്‍ഗ്രസ് കാസയുടെ ബി ടീമായി മാറിയെന്ന് സംശയിക്കുന്നതായി രാജിവെച്ച ഷാനവാസും ആരോപിച്ചു.
മുനമ്പം, ലവ് ജിഹാദ്, പൗരത്വ ഭേദഗതി വിഷയങ്ങളില്‍ പാര്‍ട്ടി
ആര്‍.എസ്.എസ് നിലപാടിനൊപ്പമായിരുന്നുവെന്ന് രാജിവെച്ച സക്കീര്‍ ഒതളൂര്‍ പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു.
നാര്‍ക്കോട്ടിക്‌സ് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങളില്‍ വര്‍ഗീയ ചേരിക്കൊപ്പമായിരുന്നു പാര്‍ട്ടിയെന്നും മുനമ്പം വിഷയത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതും ചേരിതിരിവുമുള്ള നിലപാടുകള്‍ സ്വീകരിച്ചുവെന്നും മീഡിയവണ്ണിനോട് സക്കീര്‍ ഒതളൂര്‍ പറഞ്ഞു.
Content Highlight: Communal stance on Munambam issue; Kerala Congress (M) leaders resigned