എറണാകുളം: വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ‘നമോ ടി.വി മലയാളം’ എന്ന ഓണ്‍ലൈന്‍ അവതാരകയോട് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. പത്ത് ദിവസത്തിനകം ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ചാനലിനെ വിമര്‍ശിച്ചവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവും അസഭ്യ വപരാമര്‍ശവും നടത്തി ഇവര്‍ തയ്യാറാക്കിയ വീഡിയോയ്‌ക്കെതിരെയായിരുന്നും പരാതി.
കൊവിഡ് പശ്ചാത്തലത്തില്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന് കുറ്റങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. നിലവില്‍ പരമാവധി മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.ടി വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാനും തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ട് അടക്കുകയും രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും വേണം, അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, സമാനമായ കുറ്റം ആവര്‍ത്തിക്കരുത് എന്നീ കാര്യങ്ങളും കോടതി നിര്‍ദേശിച്ചു.
സോഷ്യല് മീഡിയലില്‍ മോശം പരാമര്‍ശം നടത്തിയാല്‍ പൊലിസില്‍ പരാതി നല്‍കുന്നതിന് പകരം അതിനെതിരെ അതേ രീതിയില്‍ പ്രതികരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ഇത് നിയമവാഴ്ചയെ തകിടം മറിക്കുന്ന നടപടിയാണെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക