കോഴിക്കോട്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസിലൂടെ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന ചര്‍ച്ചകള്‍ നടത്തിയാല്‍ മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ്.
ചര്‍ച്ച നടത്തുന്ന ക്ലബ്ബ് ഹൗസ് റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. യുവജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള റൂമുകളും പൊലീസ് നിരീക്ഷണത്തിലാണ്.
ഇത്തരത്തില്‍ ചര്‍ച്ച നടത്തുന്ന മോഡറേറ്റര്‍ സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ കേസ് എടുക്കുമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നേരത്തെ അശ്ലീല ചര്‍ച്ചകളും ലൈംഗീക സംഭാഷണങ്ങളും നടത്താന്‍ ക്ലബ് ഹൗസ് ഉപയോഗിക്കുന്നതായും സൈബര്‍ പൊലീസ് പറഞ്ഞിരുന്നു. ഇത്തരം റൂമുകളില്‍ ഷാഡോ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Communal discussions through the clubhouse; Police say legal action against moderator and speaker