| Friday, 11th September 2015, 11:41 am

വലതുപക്ഷ ചരിത്രകാരന്മാരുടെ വര്‍ഗീയ അജണ്ടകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ഫാക്വല്‍റ്റിയില്‍ മൂന്നുദശാബ്ദക്കാലം ഞാന്‍ അംഗമായിരുന്നു. ആ സമയത്ത് സംസ്‌കൃതം വിഭാഗം അംഗങ്ങളുമായി നിരന്തരം ആശയവിനിമയത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. പക്ഷെ വിശ്വാസയോഗ്യനായ ഒരു വേദപണ്ഡിതനെയും ഞാനവിടെ കണ്ടിട്ടില്ല.



ഫേസ് ടു ഫേസ് : ഡി.എന്‍. ഝ
മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍ 


ഋഗ്വേദത്തിന് അതിപുരാതനത്വം നല്‍കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഇന്ത്യയില്‍ ശക്തിപ്പെടുകയാണ്. ആര്‍.എസ്.എസ് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്തുണയുമായി ഇന്ത്യയിലെ വലതുപക്ഷ ചരിത്രകാരന്മാരുമുണ്ട്. ഇത്തരം ശ്രമങ്ങളെക്കുറിച്ചും അതിനുപിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രശസ്ത ചരിത്രകാരന്‍ പ്രഫസര്‍ ഡി.എന്‍ ഝാ സംസാരിക്കുന്നു.

8000 ബിസി മുതല്‍ 5000 ബി.സി വരെയുള്ള ഋഗ്വേദ കാലഘട്ടം പ്രദര്‍ശിപ്പിക്കുന്ന ഗവേഷക വസ്തുക്കളുടെ പ്രദര്‍ശനം സെപ്റ്റംബര്‍ അവസാനം സംഘടിപ്പിക്കാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റി സംസ്‌കൃത വിഭാഗം പദ്ധതിയിടുന്നുണ്ട്. എന്താണ് ഇതിനെക്കുറിച്ചുള്ള അഭിപ്രായം?

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത വിഭാഗത്തിന് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യമായ വൈദഗ്ധ്യം ഉണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ഫാക്വല്‍റ്റിയില്‍ മൂന്നുദശാബ്ദക്കാലം ഞാന്‍ അംഗമായിരുന്നു. ആ സമയത്ത് സംസ്‌കൃതം വിഭാഗം അംഗങ്ങളുമായി നിരന്തരം ആശയവിനിമയത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. പക്ഷെ വിശ്വാസയോഗ്യനായ ഒരു വേദപണ്ഡിതനെയും ഞാനവിടെ കണ്ടിട്ടില്ല. അവര്‍ക്ക് വൈദഗ്ധ്യം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇക്കാലയളവിലൊന്നും അവര്‍ ഈ ഉദ്യമം ഏറ്റെടുത്തില്ല? ബി.ജെ.പി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നതുവരെ കാത്തിരിക്കണമായിരുന്നോ?

ഋഗ്വേദ കാലഘട്ടം ബി.സി 8000 മുതല്‍ ബി.സി 5000 വരെയാണെന്ന് സംസ്‌കൃത വിഭാഗം ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. വേദ പുസ്തകങ്ങളുടെ കാലപ്പഴക്കം പരിശോധന പൂര്‍ത്തിയാകുന്നതിനു മുമ്പാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്! എന്തുതരം ഗവേഷണമാണിത്?


14ാം നൂറ്റാണ്ടിലെ മീത്താനി ശിലാലിഖിതത്തില്‍ വേദകാലഘട്ടത്തെ സൂചിപ്പിക്കുന്നത് ഋഗ്വേദകാലഘട്ടം ബി.സി 15ാം നൂറ്റാണ്ടിനുള്ളില്‍ വരുന്നതാണെന്നാണ്. വടക്കു പടിഞ്ഞാറന്‍ സിറിയയിലായിരുന്നു മീതാനി രാജവംശം. 1389 ബി.സി കാലഘട്ടത്തിലെ മീതാനി ശിലാലേഖനം മീതാനി രാജാവും ഹിറ്റിറ്റെ രാജാവും തമ്മിലുള്ള ഉടമ്പടിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഋഗ്വേദയിലുള്ള നിരവധി ദൈവങ്ങളുടെ പേരുകള്‍ സൂചിപ്പിക്കുന്നുണ്ട്.


ഋഗ്വേദകാലഘട്ടം സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഒരേ മതമാണോ? എന്താണ് ഈ കരാറിന്റെ അടിസ്ഥാനം?

ഋഗ്വേദത്തിന്റെ ആദ്യ, അവസാന ഭാഗങ്ങള്‍ പില്‍ക്കാല വേദങ്ങളായ സാമ, യജുര്‍, അഥര്‍വ വേദ കാലത്തുള്ളവയാണെങ്കിലും ഏതാണ്ട് ബി.സി 1500 ആണ് ഋഗ്വേദകാലഘട്ടം എന്നാണ് പൊതുവെയുള്ള അഭിപ്രായം.

14ാം നൂറ്റാണ്ടിലെ മീത്താനി ശിലാലിഖിതത്തില്‍ വേദകാലഘട്ടത്തെ സൂചിപ്പിക്കുന്നത് ഋഗ്വേദകാലഘട്ടം ബി.സി 15ാം നൂറ്റാണ്ടിനുള്ളില്‍ വരുന്നതാണെന്നാണ്. വടക്കു പടിഞ്ഞാറന്‍ സിറിയയിലായിരുന്നു മീതാനി രാജവംശം. 1389 ബി.സി കാലഘട്ടത്തിലെ മീതാനി ശിലാലേഖനം മീതാനി രാജാവും ഹിറ്റിറ്റെ രാജാവും തമ്മിലുള്ള ഉടമ്പടിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഋഗ്വേദയിലുള്ള നിരവധി ദൈവങ്ങളുടെ പേരുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ദ്രന്‍, മിത്ര, നസാദിയ, ഉരുവനാസ് (വരുണ) എന്നിവ. ഋഗ്വേദകാലഘട്ടത്തെ അടയാളപ്പെടുത്തുന്നതായി വിദഗ്ധര്‍ മറ്റ് രേഖകള്‍ക്കൊപ്പം ഈ ശിലാലിഖിതങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

കമ്പാരറ്റീവ് ലിംഗ്വിസ്റ്റിക്‌സ് (താരതമ്യ ഭാഷാശാസ്ത്രം), പരിസ്ഥിതിശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ വിജ്ഞാനശാസ്ത്രങ്ങളില്‍ നിന്നുള്ള സൂചനകള്‍ ഋഗ്വേദകാലഘട്ടത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിട്ടുണ്ട്.

ഋഗ്വേദകാലഘട്ടത്തിന് പകരമായ ഒരു മറുകാലഘട്ടമുണ്ടോ?

ഹിന്ദു വലതുപക്ഷത്തിന്റെ വേദകാലനിര്‍ണയം മാത്രമാണ് ആകെയുള്ള മറുകാഴ്ചപ്പാട്. പരമ്പരാഗത ജ്യോതിശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണിത്. ബി.സി 4000ത്തിന്റെ പഴക്കമുണ്ട് ഈ പുസ്തകത്തിനെന്നാണ് ഇതു പറയുന്നത്.

അടുത്തപേജില്‍ തുടരുന്നു


ഹിന്ദുത്വ പ്രചാരണങ്ങള്‍ക്കു വിരുദ്ധമായി പൊതുവില്‍ അംഗീകരിക്കപ്പെട്ട ഒന്നാണ് വൈദികകാലഘട്ടം  (Vedic Age) ഹാരപ്പന്‍ സംസ്‌കാരത്തിനു ശേഷമുള്ളതാണെന്നുള്ളത്. ഹാരപ്പന്‍, വൈദികസംസ്‌കാരങ്ങള്‍ തമ്മില്‍ യാതൊരു യോജിപ്പും ഇല്ല. രണ്ടാമത്തേത് മുഖ്യമായും ഗ്രാമീണമാണ്. ആദ്യത്തേത് അതിന്റെ ഏറെ വികാസം പ്രാപിച്ച നാഗരിക സവിശേഷതകളുടെ പേരിലാണ് അറിയപ്പെടുന്നതുപോലും.



ഈ പരമ്പരാഗത ജ്യോതിശാസ്ത്ര വിവരങ്ങള്‍ വിശ്വാസ്യയോഗ്യമാണോ?

തുറന്നു പറയട്ടെ, വിവിധ പണ്ഡിതന്മാരുടെ വേദസംബന്ധിയായ ജ്യോതിശാസ്ത്ര പഠനങ്ങള്‍ ഞാന്‍ വിശദമായി പഠിച്ചിട്ടില്ല. പക്ഷെ അതില്‍ യാതൊരു അഭിപ്രായ ഐക്യവുമില്ലെന്ന് എനിക്കറിയാം. അവര്‍ നിര്‍ദേശിക്കുന്ന ഋഗ്വേദകാലഘട്ടം ബി.സി 11ാം നൂറ്റാണ്ടുമുതല്‍ ബി.സി 4000 വരെയുള്ളതാണ്. അതിനൊക്കെ അപ്പുറം ഋഗ്വേദകാല ജ്യോതിശാസ്ത്ര തെളിവുകള്‍ അവ്യക്തമാണ്.

വേദങ്ങളെ ദൈവികവും ഏറെ പുരാതനവുമായ ഒന്നായാണ് ഹിന്ദുത്വ വലതുപക്ഷ ശക്തികള്‍ കാണുന്നത്. പക്ഷെ ഈ കാഴ്ചപ്പാട് ഒട്ടും വിശ്വാസ്യയോഗ്യമല്ല. വേദങ്ങള്‍ രൂപം കൊണ്ടത് ദൈവികമല്ല. അതിനൊരിക്കലും അസാധാരണമായ പഴക്കം അവകാശപ്പെടാനാവില്ല. ചരിത്രത്തില്‍ തെളിവുകളിലാണ് കാര്യം. അല്ലാതെ വിശ്വാസങ്ങളിലല്ല.

ഹിന്ദുത്വ പ്രചാരണങ്ങള്‍ക്കു വിരുദ്ധമായി പൊതുവില്‍ അംഗീകരിക്കപ്പെട്ട ഒന്നാണ് വൈദികകാലഘട്ടം  (Vedic Age) ഹാരപ്പന്‍ സംസ്‌കാരത്തിനു ശേഷമുള്ളതാണെന്നുള്ളത്. ഹാരപ്പന്‍, വൈദികസംസ്‌കാരങ്ങള്‍ തമ്മില്‍ യാതൊരു യോജിപ്പും ഇല്ല. രണ്ടാമത്തേത് മുഖ്യമായും ഗ്രാമീണമാണ്. ആദ്യത്തേത് അതിന്റെ ഏറെ വികാസം പ്രാപിച്ച നാഗരിക സവിശേഷതകളുടെ പേരിലാണ് അറിയപ്പെടുന്നതുപോലും. കരകൗശവും വാണിജ്യവും നിലനിന്നതായും ഇഷ്ടികകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതായും ഹാരപ്പന്‍ സംസ്‌കാരം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഋഗ്വേദകാലഘട്ടത്തില്‍ ഇല്ലായിരുന്നു.


ഹാരപ്പന്‍ സംസ്‌കൃതിയില്‍ കുതിരകള്‍ ഇല്ലായിരുന്നു. വൈദികസംസ്‌കാരത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു കുതിരകളുടെ സാന്നിധ്യം. അതുകൊണ്ടാണ് ഹിന്ദു പണ്ഡിതന്മാര്‍ (അങ്ങനെ വിളിക്കാമെങ്കില്‍) ഹാരപ്പന്‍ ജനതയ്ക്ക് കുതിരകളെ അറിയാമായിരുന്നെന്ന് ഉറപ്പിക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നത്. അക്കൂട്ടത്തില്‍ ഒരാള്‍ തന്നെ നിര്‍മിച്ചെടുത്ത കള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ഈ ഉറപ്പിക്കല്‍.



കുതിരയുടെ പ്രശ്‌നം കൂടിയുണ്ട്. കുതിരകളും കുതിരകള്‍ വലിക്കുന്ന തേരും ഋഗ്വേദത്തില്‍ കാണാം. കുതിരയുടെ വിവിധ രൂപങ്ങള്‍ ഋഗ്വേദത്തില്‍ 215 തവണ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ ഹാരപ്പന്‍ സംസ്‌കൃതിയില്‍ കുതിരകള്‍ ഇല്ലായിരുന്നു. വൈദികസംസ്‌കാരത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു കുതിരകളുടെ സാന്നിധ്യം. അതുകൊണ്ടാണ് ഹിന്ദു പണ്ഡിതന്മാര്‍ (അങ്ങനെ വിളിക്കാമെങ്കില്‍) ഹാരപ്പന്‍ ജനതയ്ക്ക് കുതിരകളെ അറിയാമായിരുന്നെന്ന് ഉറപ്പിക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നത്. അക്കൂട്ടത്തില്‍ ഒരാള്‍ തന്നെ നിര്‍മിച്ചെടുത്ത കള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ഈ ഉറപ്പിക്കല്‍.

കുതിരയുടെ വ്യാജ തെളിവ് ആരാണ് സൃഷ്ടിച്ചത്?

എന്‍.എസ് രാജാറാമും നട്‌വര്‍ ജായും കമ്പ്യൂട്ടര്‍ സഹായത്തോടെയുണ്ടാക്കിയ മുദ്രയാണ് ഹാരപ്പയില്‍ കുതിരകള്‍ ഉണ്ടായിരുന്നു എന്നതിനു തെളിവായി അവര്‍ മുന്നോട്ടുവെക്കുന്നത്. ഈ തെളിവിനെ പണ്ഡിതന്മാര്‍ വിളിക്കുന്നത് ഹാരപ്പയിലെ “പില്‍റ്റ്ഡൗണ്‍ ഹോഴ്‌സ്” എന്നാണ്. (കുരങ്ങിനും മനുഷ്യനും ഇടയിലുള്ള അറ്റുപോയ കണ്ണി സ്ഥിരീകരിക്കുന്നതിനായി 1912ല്‍ ഉണ്ടാക്കിയ തട്ടിപ്പാണ് ബ്രിട്ടീഷ് പില്‍ട്ട്ഡൗണ്‍ മാന്‍). രാജാറാമും ഝായും നടത്തിയ തട്ടിപ്പ് മൈക്കല്‍ ടിസലും സ്റ്റീവ് ഫാര്‍മറും തുറന്നുകാട്ടി (2000 ഒക്ടോബര്‍ 13ന്റെ ഫ്രണ്ട്‌ലൈന്‍ കവര്‍ സ്റ്റോറി കാണുക)

ചരിത്രത്തെ ഗൗരവമായി സമീപിക്കാത്ത 21ാം നൂറ്റാണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാഗരിക സംസ്‌കൃതി എങ്ങനെയാണ് ഗ്രാമീണമായ ഒന്നായി മാറിയതെന്ന് ചിന്തിക്കാനാവില്ലെന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഹാരപ്പന്‍, ഋഗ്വേദ കാലഘട്ടങ്ങളെ തെറ്റായി നോക്കിക്കാണലാണത്. ചില മേഖലകളില്‍ ഹാരപ്പന്‍ സംസ്‌കൃതിയുടെ അവസാനകാലവും ഋഗ്വേദകാലഘട്ടവും തമ്മില്‍ കൂടിക്കലര്‍ന്നു കാണാമെങ്കിലും ഇതിനിടയില്‍ മൂന്ന് നൂറ്റാണ്ടോളം ഇടവേളയുണ്ട്. ഹാരപ്പന്‍ സംസ്‌കൃതിയെക്കുറിച്ച് പല പണ്ഡിതന്മാരും വിശദമായി ചര്‍ച്ച ചെയ്തതാണ്. അതിനുശേഷമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഋഗ്വേദ ആര്യന്മാരുടെ കടന്നുവരവ്. രണ്ടും പ്രതിനിധീകരിക്കുന്നത് ചരിത്രപരമായ രണ്ട് പ്രക്രിയകളെയാണ്.

വാസ്തവത്തില്‍ ഹാരപ്പന്‍ സംസ്‌കൃതിക്കു ശേഷമാണ് വേദകാലഘട്ടം എന്ന പൊതുകാഴ്ചപ്പാടിന് വിശ്വാസ്യയോഗ്യമായ എതിര്‍ സിദ്ധാന്തങ്ങളൊന്നുമില്ല. ഹിന്ദുത്വ പ്രചാരണം മാത്രമാണ് ആകെയുള്ള മറുസിദ്ധാന്തം.

അടുത്തപേജില്‍ തുടരുന്നു


അവരുടെ മുസ്‌ലിം വിരുദ്ധ നിലപാടിനു ഇതു ഏറെ ഗുണം ചെയ്യും. ഇസ്‌ലാം പുറമേ നിന്നുവന്നതിനാല്‍ മുസ്‌ലീമിനെ അകറ്റിനിര്‍ത്തുന്നു. മുസ്‌ലിം പുറമേയുള്ളവരാകുമ്പോള്‍ ഹിന്ദുക്കള്‍ ഈ ഭൂമിയിലെ യഥാര്‍ത്ഥ നിവാസികളാവും. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴയ സംസ്‌കൃതിയായ ഹാരപ്പന്‍ സംസ്‌കൃതിയുടെ എഴുത്തുകാര്‍ ഹിന്ദുക്കളാവേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഹാരപ്പന്‍ സംസ്‌കാരത്തെ വേദകാലഘട്ടത്തിലേതാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.


ഋഗ്വേദകാലഘട്ടത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നാക്കാന്‍ വലതുപക്ഷ ചരിത്രകാരന്മാര്‍ എന്തിനാണ് ശ്രമിക്കുന്നത്?

ഹിന്ദുത്വത്തിന്റെ, വിശിഷ്യാ അത് ഉരുത്തിരിഞ്ഞുവന്നിട്ടുള്ള വേദങ്ങളുടെ അതിപുരാതനത്വം, അതുപോലെ ഇന്ത്യയുടെ യഥാര്‍ത്ഥ തദ്ദേശവാസികള്‍ ഹിന്ദുക്കളാണ് എന്ന് കാണിക്കാനുള്ള ത്വര എന്നിവയാണ് വലതുപക്ഷ ചരിത്രകാരന്മാര്‍ ഭൂതകാലത്തെ കുറിച്ച് മുന്നോട്ട് വെയ്ക്കുന്ന ധാരണയുടെ സവിശേഷതകള്‍.

അവരുടെ മുസ്‌ലിം വിരുദ്ധ നിലപാടിനു ഇതു ഏറെ ഗുണം ചെയ്യും. ഇസ്‌ലാം പുറമേ നിന്നുവന്നതിനാല്‍ മുസ്‌ലീമിനെ അകറ്റിനിര്‍ത്തുന്നു. മുസ്‌ലിം പുറമേയുള്ളവരാകുമ്പോള്‍ ഹിന്ദുക്കള്‍ ഈ ഭൂമിയിലെ യഥാര്‍ത്ഥ നിവാസികളാവും. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴയ സംസ്‌കൃതിയായ ഹാരപ്പന്‍ സംസ്‌കൃതിയുടെ എഴുത്തുകാര്‍ ഹിന്ദുക്കളാവേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഹാരപ്പന്‍ സംസ്‌കാരത്തെ വേദകാലഘട്ടത്തിലേതാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.

ഹിന്ദു വലതുപക്ഷ ശക്തികളുടെ വര്‍ഗീയ അജണ്ടയ്ക്ക് ആശയപരമായി പിന്തുണ നല്‍കിയ, അന്തരിച്ച ആര്‍.സി മജൂംദാറിനു പോലും ഈ കാഴ്ചപ്പാട് അംഗീകരിക്കാനായിരുന്നില്ല. അദ്ദേഹം മാത്രമാണ് വിശ്വാസ്യയോഗ്യനായ ഏക വലതുപക്ഷ ചരിത്രകാരന്‍. എന്‍.എസ് രാജാറാം, നട്‌വര്‍ ജാ, തുടങ്ങിയ ആര്‍.എസ്.എസ് അനുഭാവികളൊന്നും അദ്ദേഹത്തിനു പകരക്കാരനല്ല.

ഇന്തോ-ആര്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍, അല്ലെങ്കില്‍ വര്‍ഗമായി ആര്യന്മാരെ വിശേഷിപ്പിക്കപ്പെടാറുണ്ടോ? എങ്ങനെയാണ് ഈ വേര്‍തിരിവ് വരുന്നത്? ആര്യന്‍ ഉത്ഭവം അവകാശപ്പെടാന്‍ ഹിന്ദു വലതുപക്ഷ ശക്തികള്‍ താല്‍പര്യപ്പെടുന്നതു എന്തുകൊണ്ടാണ്?

19ാം നൂറ്റാണ്ടില്‍ ആര്യന്മാരെ ഇന്തോ ആര്യന്‍ ഭാഷ സംസാരിക്കുന്നവരായും ഒരു വംശീയ വിഭാഗമായും പലപ്പോഴും ഉയര്‍ത്തിക്കാട്ടിയിരുന്നു. മാക്‌സ് മ്യുള്ളര്‍ വര്‍ഗത്തെയും ഭാഷയെയും പരസ്പരം മാറ്റാന്‍ സാധിക്കുന്ന കാറ്റഗറികളിലാണ് ഉപയോഗിച്ചിരുന്നത്.  വര്‍ഗം, ഭാഷ സമവാക്യങ്ങളെ സംബന്ധിച്ച് അറിവു കൂടിയപ്പോള്‍ ആര്യന്മാരെ വംശീയ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താതായി.

എങ്കിലും ഹിന്ദു വലതുപക്ഷശക്തികള്‍ കാലഹരണപ്പെട്ട ആശയങ്ങളില്‍ തന്നെ തൂങ്ങിനിന്നു. തിയോളജിക്കല്‍ സൊസൈറ്റിയുടെയും പ്രത്യേകിച്ച് അതിന്റെ പ്രസിഡന്റ് കേണല്‍ ഓള്‍ക്കോട്ടിന്റെയും ആര്യസമാജ സ്ഥാപകനായ ദയാനന്ദ സരസ്വതിയുടെയും കാഴ്ചപ്പാടുകളില്‍ നിന്നായിരുന്നു ഹിന്ദു വലതുപക്ഷം പ്രചോദനമുള്‍ക്കൊണ്ടത്. ആര്യന്മാരാണ് ഇന്ത്യന്‍ സ്വദേശികളും ഇന്നത്തെ ഹിന്ദുക്കള്‍ അവരുടെ പിന്മുറക്കാരാണെന്നും ആര്യന്മാരാണ് ഇവിടെ സംസ്‌കാരം സൃഷ്ടിച്ചതെന്നും വേദങ്ങളായ എല്ലാ അറിവിന്റെയും കലവറയെന്നുമായിരുന്നു ഇരുവരുടെയും അടിസ്ഥാന പക്ഷം.

ഹിന്ദുത്വ ചിന്താധാരയെ മുഴുവന്‍ നയിക്കുന്നത് ഈ കാഴ്ചപ്പാടാണ്. ആര്യന്‍ തനിമയില്‍ വിശ്വസിച്ച ഹിന്ദുത്വവാദികള്‍ അവരുടെ നിലപാട് ഉറപ്പിക്കുന്നതിനായി ഏതറ്റം വരെ പോകും എന്ന നിലയിലായി. നവോത്ഥാന പ്രചാരകനായ തിലകന്‍ (ബാല ഗംഗാധര തിലകന്‍) തങ്ങള്‍ വന്നത് ആര്‍ട്ടിക്കില്‍ നിന്നാണെന്നു നിര്‍ദേശിച്ചപ്പോള്‍ ആ കാലത്ത് ഉത്തരധ്രുവം ബീഹാര്‍/ഒറീസ മേഖലയിലായിരുന്നു എന്നു ഉറപ്പിച്ചു പറയാന്‍ എം.എസ് ഗോല്‍വാക്കറിനു യാതൊരു മടിയുമുണ്ടായില്ല.

ചരിത്രം ഇടയ്ക്കിടെ തിരുത്താറുണ്ടെന്ന് ഹിന്ദു വലതുപക്ഷ ശക്തികളുടെ ഭാഗമായ ചരിത്രകാരന്മാര്‍ പലപ്പോഴും വാദിക്കാറുണ്ട്. എന്തുകൊണ്ട് അവര്‍ക്ക് പുനര്‍വിചിന്തനം നടത്തി സിദ്ധാന്തങ്ങള്‍ പരിഷ്‌കരിച്ചുകൂട എന്നവര്‍ അത്ഭുതപ്പെടും. സിദ്ധാന്തങ്ങള്‍ തിരുത്തുന്നതില്‍ അവരെ ആരും തടയുന്നില്ല. പക്ഷെ എല്ലാ തിരുത്തലുകളും തെളിവുകളുടെ അടിസ്ഥാനത്തിലാകണം.


ചരിത്രപരമായ പുനരുദ്ധാരണത്തിന്റെ അടിസ്ഥാനം പ്രചാരണവേലയാകരുത്. ഹിന്ദു വലതുപക്ഷ ശക്തികള്‍ ആര്യന്‍ കുടിയേറ്റം സംബന്ധിച്ച് എന്തുതന്നെ പറഞ്ഞാലും ആ കാഴ്ചപ്പാടുകള്‍ എതിര്‍ക്കപ്പെടാന്‍ കാരണം അവരുടെ ആശയമല്ല, മറിച്ച് തെളിവുകളുടെ അഭാവമാണ്. ഭാഷാശാസ്ത്രപരമായ, പുരാവസ്തുശാസ്ത്രപരമായ തെളിവുകള്‍ വേണം.


ചരിത്രപരമായ പുനരുദ്ധാരണത്തിന്റെ അടിസ്ഥാനം പ്രചാരണവേലയാകരുത്. ഹിന്ദു വലതുപക്ഷ ശക്തികള്‍ ആര്യന്‍ കുടിയേറ്റം സംബന്ധിച്ച് എന്തുതന്നെ പറഞ്ഞാലും ആ കാഴ്ചപ്പാടുകള്‍ എതിര്‍ക്കപ്പെടാന്‍ കാരണം അവരുടെ ആശയമല്ല, മറിച്ച് തെളിവുകളുടെ അഭാവമാണ്. ഭാഷാശാസ്ത്രപരമായ, പുരാവസ്തുശാസ്ത്രപരമായ തെളിവുകള്‍ വേണം.

ഭൂതകാലത്തെപ്പറ്റി പല കാഴ്ചപ്പാടുമുണ്ടാവും. എന്നാല്‍ ചരിത്രം വിവിധ തെളിവുകളുടെ കൃത്യമായ പരിശോധനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാവനയെ അടിസ്ഥാനമാക്കിയുള്ളതിനേക്കാള്‍ കൂടുതല്‍ ആശ്രയിക്കാന്‍ കഴിയുന്നതുമാണ്  ഈ ചരിത്രം.

ഭൂതകാലത്തെപ്പറ്റി പല കാഴ്ചപ്പാടുമുണ്ടാവും. എന്നാല്‍ ചരിത്രം വിവിധ തെളിവുകളുടെ കൃത്യമായ പരിശോധനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാവനയെ അടിസ്ഥാനമാക്കിയുള്ളതിനേക്കാള്‍ കൂടുതല്‍ ആശ്രയിക്കാന്‍ കഴിയുന്നതുമാണ്  ഈ ചരിത്രം.

ഭൂതകാലത്തെക്കുറിച്ച് ഒന്നിലേറെ ചരിത്രങ്ങളും ഭാവനകളുമുണ്ടാവാം. അപ്പോള്‍ എന്താണ് നമ്മള്‍ കുട്ടികളെ പഠിപ്പിക്കുക? ഭൂതകാലത്തെ സംബന്ധിച്ചുള്ള വിവിധ ആശയങ്ങള്‍ കേട്ട് അവര്‍ ആകെ ആശയക്കുഴപ്പത്തിലാവാനിടയുണ്ട്.

ചരിത്രകാരന്മാര്‍ക്കിടയില്‍ പൊതുവെ അംഗീകരിക്കപ്പെട്ട ഭൂതകാല ചരിത്രമാണ് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വേണ്ടത്. വിവാദമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന ക്ലാസുകളില്‍ പരിചയപ്പെടുത്താവുന്നതാണ്.

ബി.ജെ.പി, ആര്‍.എസ്.എസ് സഖ്യം പത്തുപതിനഞ്ചുവര്‍ഷം കൂടി അധികാരത്തില്‍ നില്‍ക്കുകയാണെങ്കില്‍ ചരിത്രകാരന്മാര്‍ ഭരണാധികാരികളെ പ്രീണിപ്പിക്കാനായി അവരുടെ നിലപാട് മാറ്റേണ്ടിവരുമെന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ?

ഹിറ്റ്‌ലര്‍ അധികാരത്തിലിരുന്ന സമയത്ത് നിരവധി പണ്ഡിതന്മാര്‍ അവരുടെ അക്കാദമിക് നിലപാടുകള്‍ തിരുത്തിയിരുന്നു. കുറേയാളുകള്‍ ശിക്ഷ ഭയന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി. മോദി അധികാരത്തില്‍ വന്നതോടെ ഇന്ത്യ ഇരുണ്ട യുഗത്തിലേക്കു കടന്നെങ്കിലും ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ഇന്ത്യയ്ക്കു പുറത്തേക്ക് കുടിയേറുന്ന രംഗം ഞാന്‍ ഭാവനയില്‍ കാണുന്നില്ല. അതേസമയം, അധികാരത്തിലിരിക്കുന്നവരെ പ്രീണിപ്പെടുത്താന്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്ന പണ്ഡിതന്മാര്‍ക്കു യാതൊരു കുറവും ഉണ്ടാവില്ല. പക്ഷെ അധികാരികളുമായുള്ള അടുപ്പം പലപ്പോഴും അക്കാദമിക്കുകളുടെ വിശ്വാസ്യത തകര്‍ക്കും.

കടപ്പാട് : സ്‌ക്രോള്‍

∴∴∴∴∴∴∴∴∴∴∴∴∴∴∴∴∴∴∴∴∴∴∴∴

We use cookies to give you the best possible experience. Learn more