[]ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമിയില്‍ കടന്നു. മൂന്നാമത്തെ ഹീറ്റ്സില്‍ 2:02.74 സെക്കന്‍ഡില്‍ നാലാമതായാണ് ടിന്റു ഫിനീഷ് ചെയ്തത്. യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ആറാമത്തെ സമയമാണ് ടിന്റുവിന്റേത്.
2:01.73 സെക്കന്‍ഡില്‍ ഓടിയെത്തിയ കാനഡയുടെ മെലിസ്സ ബിഷപ്പിന്റേതാണ് ഏറ്റവും മികച്ച സമയം. നാല് ഹീറ്റ്സ് മത്സരങ്ങളില്‍ നിന്നും വിജയിച്ച 12 പേര്‍ക്ക് പുറമെ ഓരോ ഹീറ്റ്സിലും മികച്ച സമയം കുറിച്ച നാല് പേരെക്കൂടി സെമിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെയാണ് ടിന്റു സെമിയിലെത്തിയത്.
അതേസമയം ലോങ്ജംപിലെ യോഗ്യത റൗണ്ടില്‍ മത്സരിച്ച മയൂഖ ജോണിക്ക് ഫൈനലിലെത്താനായില്ല. യോഗ്യതാ റൗണ്ടില്‍ 6.11 മീറ്റര്‍ ചാടിയ മയൂഖയ്ക്ക് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ആദ്യ ശ്രമത്തില്‍ 6.11 മീറ്റര്‍ ചാടിയ മയൂഖയ്ക്ക് പിന്നീട് ആറ് മീറ്ററും 5.89 മീറ്ററുമാണ് പിന്നിടാനായത്.