Commonwealth Games 2018 Gold Coast
ഗോള്‍ഡ് കോസ്റ്റില്‍ വീണ്ടും ഇന്ത്യന്‍ സ്വര്‍ണ്ണവേട്ട; എയര്‍ പിസ്റ്റളില്‍ ജിത്തു റായിയ്ക്ക് സ്വര്‍ണം
സ്പോര്‍ട്സ് ഡെസ്‌ക്
2018 Apr 09, 03:43 am
Monday, 9th April 2018, 9:13 am

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണു സ്വര്‍ണം നേടിയത്. 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയാണ് ജിത്തുവിന്റെ നേട്ടം.

നേരത്തെ പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രദീപ് സിങ് വെള്ളി നേടിയിരുന്നു. ആകെ 352 കിലോ ഭാരമാണു പ്രദീപ് ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പിലെ വിജയിയാണു പ്രദീപ് സിങ്.

ഇന്നലെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതകള്‍ ചരിത്രനേട്ടം കൊയ്തിരുന്നു. കരുത്തരായ സിംഗപ്പൂരിനെ 3-1നു അട്ടിമറിച്ചായിരുന്നു ഇന്ത്യന്‍ വിജയം.


Also Read:  ‘ഇനിയും നിങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ നമ്മള്‍ തുടച്ചുനീക്കപ്പെടും’; രാജ്യത്ത് കര്‍ഷകരും ദളിതരും അപകടത്തിലെന്നും ഹര്‍ദിക് പട്ടേല്‍


മാണിക ബത്ര, മൗമാ ദാസ്, മാധുരിക പട്കര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ആദ്യ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചത്. ഗെയിംസ് റെക്കോഡോടെയായിരുന്നു ചാനു സ്വര്‍ണ്ണം നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്.

ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014 ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്ട്രേലിയയിലെത്തിയിട്ടുള്ളത്.

Watch This Video: