| Sunday, 10th November 2019, 8:32 am

പൊതുടാപ്പുകള്‍ നിര്‍ത്തലാക്കാാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി; അടച്ചുപൂട്ടുക ഒന്നരലക്ഷം പൊതുടാപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുടാപ്പുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്തെ പ്രധാന കോര്‍പ്പറേഷനുകളായ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പൊതുടാപ്പുകളാണ് ആദ്യഘട്ടത്തില്‍ ഒഴിവാക്കുന്നത്.

ഒന്നരലക്ഷം പൊതുടാപ്പുകളാണ് നിര്‍ത്തലാക്കുക. ഈ ടാപ്പുകള്‍ നിര്‍ത്തലാക്കി ഉപഭോക്താക്കളെ സ്വകാര്യ കണക്ഷനുകള്‍ക്ക് നിര്‍ബന്ധിതമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ പദ്ധതിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ജലം സൗജന്യമായി ലഭിക്കുമെന്നതിനാല്‍ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴും പൊതുടാപ്പുകളെ ആശ്രയിക്കുന്ന ലക്ഷകണക്കിന് പേരുണ്ട്. ഇവരെ ദുരിതത്തിലാക്കുന്നതാണ് മന്ത്രിയുടെ ഉറച്ച തീരുമാനം.

We use cookies to give you the best possible experience. Learn more