സ്ണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍:
ശരീരത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതിന്റെ പ്രധാന കാരണം സൂര്യാഘാതമാണ്. സ്‌കിന്നിനുണ്ടാവുന്ന കേടുപാട് വെറും രണ്ടുശതമാനം വര്‍ധിക്കുകയാണെങ്കില്‍ തന്നെ മുഖത്തിന് മൂന്നുവര്‍ഷം അധികം പ്രായം തോന്നും. 30 എസ്.പി.എഫ് ഉള്ളതും നല്ല യു.വി പ്രൊട്ടക്ഷന്‍ നല്‍കുന്നതുമായ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
മഴക്കാലത്തും ശൈത്യകാലത്തും കാറില്‍ യാത്ര ചെയ്യുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുക:
കാറിന്റെ ഗ്ലാസ് അള്‍ട്രാ വയലറ്റ് രശ്മികളെ തടയില്ല. വെയില്‍ ഇല്ലാത്ത സമയത്തും 50% അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാവും.
സോപ്പ് ഉപയോഗിക്കുമ്പോള്‍:
പരുപരുത്ത സോപ്പ് സ്‌കിന്നിനെ ഡ്രൈ ആക്കും.
ശരിയായ ഉറക്കമില്ലായ്മ:
ഉറക്കം ശരിയായില്ലെങ്കില്‍ ശരീരം സ്ട്രസ് ഹോര്‍മോണ്‍ പുറത്തുവിടുന്നതിനു കാരണമാകും. ഇത് മുഖത്ത് ചുളിവു വരാനും കണ്‍തടങ്ങളില്‍ കറുത്തനിറം വരാനും കാരണമാകും.