ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 വലിയ ഇടവേളക്ക് ശേഷം തിയേറ്ററുകളെ നിറച്ചിരിക്കുകയാണ്. 2018ലെ പ്രളയത്തില്‍ സാധാരണക്കാരുടെ അതിജീവനത്തിന്റേയും സാഹോദര്യത്തിന്റെയും കഥ പറഞ്ഞ ചിത്രത്തില്‍ മലയാള സിനിമയിലെ വലിയ താരനിര തന്നെയാണ് അണിനിരന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് ടൊവിനോ അവതരിപ്പിച്ച അനൂപും ആസിഫ് അലി അവതരിപ്പിച്ച ജാക്‌സണും. എക്‌സ് മിലിട്ടറിക്കാരനായ അനൂപും മോഡലായ ജാക്‌സണും സാധാരണക്കാരായാണ് ചിത്രത്തിന്റെ തുടക്കത്തില്‍ എത്തുന്നത്. ചിത്രം അവസാനിക്കുമ്പോള്‍ ഇവര്‍ രണ്ട് പേരും ഹീറോസാണ്. 2018ല്‍ പ്രകടനം കൊണ്ടും ക്യാരക്ടറൈസേഷന്‍ കൊണ്ടും ഏറ്റവുമധികം പ്രശംസ നേടുന്നത് ടൊവിനോയും ആസിഫുമാണ്.
ആസിഫും ടൊവിനോയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 2018. ഇതിന് മുമ്പ് വൈറസിലും ഉയരെയിലുമാണ് ആസിഫും ടൊവിനോയും ഒരുമിച്ച് എത്തിയ രണ്ട് ചിത്രങ്ങള്‍.
ഈ മൂന്ന് ചിത്രങ്ങള്‍ക്കും കോമണായ രണ്ട് പ്രത്യേകതകളുണ്ട്. ആദ്യ രണ്ട് ചിത്രങ്ങളും ഹിറ്റാണ്. മൂന്നാമത്തെ ചിത്രം ഹിറ്റ് സ്റ്റാറ്റസിലേക്ക് കുതിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ കോമ്പോ ഒരു ലക്കി ഡ്യുവോയാണ്. രണ്ടാമത്തെ പ്രത്യേകത ഇരുവരും അഭിനയിച്ച മൂന്ന് ചിത്രങ്ങളിലും ഇവര്‍ രണ്ട് പേരും പരസ്പരം കാണുന്നില്ല.
ഇരുവരും ഒന്നിച്ച് ഇനിയും ചിത്രങ്ങള്‍ വേണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. അതിലെങ്കിലും അവര്‍ പരസ്പരം കാണുമോ എന്നാണ് പ്രേക്ഷകര്‍ നോക്കുന്നത്.
Content Highlight: common factors in uyare, virus and 2018