ചില സൗന്ദര്യ അബദ്ധങ്ങള്‍
Daily News
ചില സൗന്ദര്യ അബദ്ധങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th December 2014, 1:44 pm

faceപലരും ആവര്‍ത്തിക്കാറുള്ള ചില സൗന്ദര്യ അബദ്ധങ്ങള്‍ തിരുത്തേണ്ടതുണ്ട്. സര്‍വ്വ സാധാരണമായ, എന്നാല്‍ തിരുത്തപ്പെടേണ്ട അത്തരം ചില അബദ്ധങ്ങളിതാ.

മുടി മുഴുവന്‍ കണ്ടീഷണനിങ് ചെയ്യുക:

ഷാമ്പൂ ഉപയോഗിച്ചശേഷം മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി ആളുകള്‍ മോയിസ്റ്റര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലരും തല മുഴുവനായി കണ്ടീഷനര്‍ പുരട്ടുകയാണു ചെയ്യുക. കണ്ടീഷണര്‍ മുടിയില്‍ മാത്രം പുരട്ടിയാല്‍ മതി. തലയോട്ടിയില്‍ പുരട്ടേണ്ടതില്ല.

വസ്ത്രങ്ങളില്‍ പെര്‍ഫ്യൂം പുരട്ടുക: പെര്‍ഫ്യൂമുകള്‍ നമ്മുടെ ശരീരത്തില്‍ പുരട്ടാനുള്ളതാണ്. വസ്ത്രങ്ങളില്‍ പുരട്ടാനുള്ളതല്ല. വസ്ത്രങ്ങളില്‍ പെര്‍ഫ്യൂം കറയുണ്ടാക്കും. വസ്ത്രവും പെര്‍ഫ്യൂമുമായി ചേര്‍ന്ന് അസഹനീയമായ മണമായി മാറും.

കഴുത്തിലെ സ്‌കിന്നിനെ ശ്രദ്ധിക്കാതിരിക്കല്‍:

മേയ്ക്കപ്പ്, മോയിസ്റ്റര്‍, ക്രീം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്ന സമയത്ത് മിക്കയാളുകളും കവിളില്‍ മാത്രമാണ് ഉപയോഗിക്കുക. ഇത് വലിയ അബദ്ധമാണ്. കാരണം മുഖസൗന്ദര്യത്തിന്റെ ഭാഗമാണ് കഴുത്തും. വസ്ത്രങ്ങള്‍ക്കൊണ്ട് മറയ്ക്കപ്പെടാത്ത ഭാഗമാണെന്നതിനു പുറമേ കഴുത്തിലെ സ്‌കിന്‍ മുഖത്തേതിനേക്കാള്‍ കനം കുറഞ്ഞതുമാണ്. അതിനാല്‍ കഴുത്തിനെ അവഗണിക്കരുത്.

കണ്ണിനു ചുറ്റും മോയിസ്റ്റര്‍ ഉപയോഗിക്കുക:

സ്‌കിന്നിനെ ഈര്‍പ്പമുള്ളതായി സൂക്ഷിക്കാനാണ് മോയിസ്റ്റര്‍ ഉപയോഗിക്കുന്നത്. അത് കണ്ണിനുകള്‍ക്ക് ചുറ്റും ഉപയോഗിക്കുമ്പോള്‍ ആ ഭാഗം തടിച്ചതുപോലെയാവും. ഇത് നിങ്ങള്‍ ക്ഷീണിതരാണെന്നു തോന്നാനിടയാക്കും.