ന്യൂദല്‍ഹി: മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കാനാകുമോ എന്ന് പരിശോധിക്കാന്‍ രൂപീകരിച്ച കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയത്.
ന്യൂദല്‍ഹി: മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കാനാകുമോ എന്ന് പരിശോധിക്കാന്‍ രൂപീകരിച്ച കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയത്.
സിഖ്, ബുദ്ധമതം എന്നിവ ഒഴികയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍ക്ക് പട്ടിക ജാതി പദവി നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് കമ്മീഷന്‍ രൂപീകരിച്ചിരുന്നത്.
ഒക്ടോബര്‍ പത്തിന് കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം സമര്‍പ്പിക്കാന്‍ നവംബര്‍ ഒന്നിന് കമ്മീഷന്റെ കാലാവധി നീട്ടുകയായിരുന്നു. ഏറ്റവും പുതിയ വിജ്ഞാപനമനുസരിച്ച് 2025 ഒക്ടോബര്‍ പത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിവരം.
1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം 2022 ഒക്ടോബര്‍ ആറിന് അന്വേഷണ കമ്മീഷനെ രൂപീകരിക്കുന്നത്.
കണ്‍വേര്‍ട്ടഡായിട്ടുള്ള മതവിഭാഗങ്ങളുടെ സാമൂഹിക നീതി, അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു കമ്മീഷന് തുടക്കം കുറിച്ചത്. പരമ്പരാഗതമായ മതവിഭാഗങ്ങളില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടിക ജാതി പദവി ലഭിക്കുന്നുണ്ടോയെന്നും അതിന്റെ സാധ്യതകളെ കുറിച്ചും പരിശോധിക്കാനുമായിരുന്നു കമ്മീഷന്റെ ചുമതല.
ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷണന്റെ നേതൃത്വത്തിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.
മതപരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ജാതി സ്വത്വത്തിന്റെ സൂക്ഷ്മതകള്‍ നന്നായി മനസ്സിലാക്കുന്നതിനായി സാമൂഹ്യശാസ്ത്രജ്ഞര്‍, ചരിത്രകാരന്മാര്‍, സമുദായങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം കമ്മീഷനില്‍ അംഗങ്ങളാണ്.
Content Highlight: Commission to review SC status for converts extended