| Wednesday, 24th August 2022, 10:33 pm

'ഹേയ് പാല്‍തു എന്താ ഇപ്പൊ ചിരിക്കാത്തു'?, ശ്യോ പടം മാറി; വൈറലായി ടൊവിനോ- ബേസില്‍ കമന്റുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. സെന്‍സറിങിന് ശേഷം ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് ബേസില്‍ ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ പോസ്റ്റിന് കീഴില്‍ ടൊവിനോ തോമസ് പങ്കുവെച്ച കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയിലെ തുപാത്തു എന്ന ഗാനത്തിലെ വരികളില്‍ ‘പാല്‍തു’ എന്ന് ചേര്‍ത്താണ് ടൊവിനോ രസകരമായി കമന്റ് ചെയ്തത്.

‘ഹേയ് പാല്‍തു, എന്താ പാല്‍തു ഇപ്പൊ ചിരിക്കാത്തൂ ? ശ്യോ പടം മാറി’ എന്നായിരുന്നു ടൊവിനോയുടെ കമന്റ്.

ഉടന്‍ തന്നെ ടൊവിനോക്കുള്ള മറുപടിയുമായി ബേസിലും എത്തി.

ഹെയ് ബേബി.. ഹബീബി..
പാല്‍ത്തൂന്നെ കാണാഞ്ഞു നെഞ്ചിനകത്തു തിളച്ചു മറിയണ വേദനയിണ്ട ?
കണ്ണിന്റെ ഉള്ളില് കരട് പോയ വേദനയിണ്ട?
കരളിന്റെ ഉള്ളില് കുളിരു പൊങ്ങണ തണുപ്പ് തോന്നണിണ്ട?, ഖല്‍ബിന്റെ ഉള്ളില് ബള്‍ബ് മിന്നണ വെട്ടം കാണാനിണ്ടാ..? ഉണ്ടെങ്കി ബാ മോനെ, തിയേറ്ററിലേക്ക് ബാ.. രണ്ടാന്തി ബാ..
(ഫ്‌ലൂട്ട് ബി.ജി.എം)

എന്നിങ്ങനെ ആയിരുന്നു ബേസില്‍ ജോസഫിന്റെ കമന്റ്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഇരുവരുടെയും കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്.

നവാഗതനായ സംഗീത് പി. രാജനാണ് പാല്‍തു ജാന്‍വര്‍ സംവിധാനം ചെയ്തിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്.

കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Comments by Tovino thomas and Basil joseph under Palthu Janwar Movie poster instagram is viral

Latest Stories

We use cookies to give you the best possible experience. Learn more