| Wednesday, 22nd December 2021, 8:43 am

അടയാളപ്പെടുത്തുക കാലമേ...; കമന്ററിയില്‍ 400-ാം മത്സരത്തിനൊരുങ്ങി ഷൈജു ദാമോദരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.എല്ലില്‍ മലയാളം കമന്ററിയില്‍ ഷൈജു ദാമോദരന്‍ 400-ാം മത്സരത്തിനൊരുങ്ങുന്നു. ബുധനാഴ്ച നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ്.സിയും തമ്മിലുള്ള മത്സരമാണ് ഷൈജുവിന്റെ കമന്ററി കരിയറിലെ 400ാമത്തേത് എന്ന് അടയാളപ്പെടുത്തുക.

സ്വതസിദ്ധമായ ശൈലിയില്‍ സിനിമാ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയുള്ള ഷൈജുവിന്റെ കമന്ററിയ്ക്ക് ആരാധകരേറെയാണ്.

ഐ.എസ്.എല്ലില്‍ ഒരു ഭാഷയിലെയും കമന്റേറ്റര്‍ക്ക് കൈവരിക്കാനാവാത്ത നേട്ടമാണ് മലയാളത്തിലുള്ള വിവരണത്തിലൂടെ എറണാകുളത്തുകാരനായ ഷൈജു ദാമോദരന്‍ സ്വന്തമാക്കുന്നത്.

ആദ്യ സീസണ്‍ മുതല്‍ ഷൈജു ഐ.എസ്.എല്ലിനൊപ്പമുണ്ട്. 2011ല്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് കമന്ററി പറഞ്ഞ് ഈ രംഗത്തെത്തിയ ഇദ്ദേഹം ലോകകപ്പ്, യൂറോ കപ്പ്, വള്ളംകളി തുടങ്ങിയവയിലും തിളങ്ങി.

മൊത്തം കമന്ററിയുടെ എണ്ണം ആയിരത്തിനടുത്തെത്തും.

2014 ഒക്‌ടോബര്‍11ന് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള കളിക്കാണ് ഐ.എസ്.എല്ലില്‍ ആദ്യമായി ഷൈജു കമന്ററി പറഞ്ഞ് തുടങ്ങിയത്.

ആശ അക്ബറാണ് ഷൈജുവിന്റെ ഭാര്യ. വിദ്യാര്‍ഥികളായ അഭിനവ്, അദിനവ് എന്നിവര്‍ മക്കള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Commentator Shaiju Damodaran 400th Match in ISL

We use cookies to give you the best possible experience. Learn more