| Tuesday, 26th June 2018, 9:25 pm

ഈജിപ്തിന്റെ തോല്‍വി താങ്ങാനായില്ല; കമന്റേറ്റര്‍ ഹൃദയംപൊട്ടി മരിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

കെയ്‌റോ: ലോകകപ്പില്‍ ഈജിപതിന്റെ പരാജയത്തില്‍ നിരാശനായ കമന്റേറ്റര്‍ ഹൃദയം പൊട്ടി മരിച്ചു. ഈജിപ്തിലെ നൈല്‍ സ്‌പോര്‍ട്‌സ് എന്ന ചാനലില്‍ ലോകകപ്പിന്റെ കമന്ററി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്ന അബ്ദള്‍ റഹീം മുഹമ്മദാണ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

ഇന്നലെ നടന്ന മത്സരത്തില്‍ സൗദി അറേബ്യയോട് ഈജിപ്ത് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ കമന്ററി പറഞ്ഞിരുന്ന റഹീം ശേഷം കളി അവലോകനത്തിനായി ഒരുങ്ങവേയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ALSO READ: ‘അമ്മ’യെ ഭയന്ന് സിനിമാ താരങ്ങള്‍

മത്സരത്തിനുശേഷം വളരെ വൈകാരികമായാണ് റഹീമിനെ കണ്ടതെന്ന് സഹകമന്റേറ്ററെ ഉദ്ധരിച്ച് യു.എസ്.എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെയ്‌റോവിലെ സാമാലെക് എഫ്.സി.യുടെ മുന്‍ താരവും മുന്‍ പരിശീലകനുമാണ് അബ്ദല്‍ റഹീം. മത്സരത്തിന്റെ കമന്ററി നടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഉടനെ അടുത്തുള്ള ഫ്രഞ്ച് ക്വാസര്‍ അല്‍ ഐനിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: ‘മലയാളികള്‍ ഇറച്ചി കഴിക്കരുത്…മീന്‍ കഴിച്ചാല്‍ മതി’; വിവാദ നിര്‍ദ്ദേശവുമായി വി.എച്ച്.പി

കളിക്കുന്ന കാലത്ത് ഗോള്‍കീപ്പറായിരുന്നു അഹമ്മദ്. വിരമിച്ചശേഷം കമന്ററിയിലേയ്ക്ക് തിരിയുകയായിരുന്നു.

ലോകകപ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ഈജിപ്ത് റഷ്യയില്‍ നിന്നു മടങ്ങുന്നത്. ഇന്നലെ സൗദിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഈജിപ്ത് പരാജയപ്പെട്ടത്.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more