| Wednesday, 29th July 2020, 3:03 pm

അഹാന കൃഷ്ണയോട് പ്രതികരിച്ച ആ അക്കൗണ്ട് തങ്ങളുടേതല്ലെന്ന് വ്യക്തമാക്കി കുറുപ്പ് സിനിമാ പ്രവര്‍ത്തകര്‍; ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ സല്‍മാനും സംവിധായകനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പ് സിനിമയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. കുറുപ്പ് സിനിമയുടെ ഒഫീഷ്യല്‍ എഫ്.ബി അക്കൗണ്ട് വഴിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ പോസ്റ്റ് ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ഷെയര്‍ ചെയ്തിട്ടുണ്ട്.

നടി അഹാന കൃഷ്ണയോട് കുറുപ്പ്മൂവിഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മോശമായി പ്രതികരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആ അക്കൗണ്ട് തങ്ങളുടേതല്ലെന്നും ഒഫീഷ്യല്‍ അക്കൗണ്ട് ഏതെന്ന് വ്യക്തമാക്കിയതെന്നും കരുതുന്നു.

സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കുന്നത്. 35 കോടി് മുടക്കുമുതലുള്ള ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്.

നിമിഷ് രവിയുടെതാണ് ക്യാമറ. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമൊരുക്കുന്നത്.
പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more