മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വിയെ സാഹിത്യ, സിനിമാ, രാഷ്ട്രീയത്തിലെ പ്രമുഖര്‍ ഓര്‍ക്കുന്നു.
കവിതകളിലെ വൈവിധ്യം കൊണ്ടു ആധുനികകവിതകളില്‍ വൈവിധ്യം കൊണ്ടുവന്നത് ഒ.എന്‍.വി. മലയാളഭാഷയോടുള്ള സമരങ്ങള്‍, അതിന്റെ മഹത്വം ലോകത്തെ അറിയിച്ച കവി-സച്ചിദാനന്ദന്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി: കാലാസാസ്‌കാരിക രംഗത്തിന് തീരാനഷ്ടം. പ്രകൃതിയേയും മനുഷ്യനേയും സ്‌നേഹിച്ച വ്യക്തിയായിരുന്നു.
ഒരു സഹോദരന്‍ നഷ്ടപ്പെട്ട ദുഃഖം.-വി.എസ്.അച്യുതാനന്ദന്‍
ഗുരു സ്ഥാനീയനായ കവിയായിരുന്നു. വിയോഗത്തില്‍ ഏറെ ദുഃഖിക്കുന്നു- കെ.ജെ യേശുദാസ്
ഇടതുപക്ഷരാഷ്ട്രത്തോടുള്ള അടുപ്പം മറച്ചുവെക്കാത്ത കവി. വിപ്ലവം ജനങ്ങളിലെക്ക് പകര്‍ന്ന കവി. ചലചിത്രനാടക കവിത ശാഖകളില്‍ നിറഞ്ഞു നിന്ന പ്രിയ കവിക്ക് പ്രണാമം- എം.എ.ബേബി
മലയാള ഭാഷയെ സ്‌നേഹിക്കുന്നതിന് ജീവിതം മാറ്റിവെച്ച മഹാനുഭവനുമുന്നില്‍ പ്രണമിക്കുന്നു- കാവാലം നാരായണപ്പണിക്കര്‍
കവിതാലോകത്തില്‍ ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ വിയോഗം.പിതാവിന്റെ സ്ഥാനായിരുന്നു അദ്ദേഹം-റഫീക്ക് അഹമ്മദ്
കാവ്യ ശാഖയ്ക്ക് മുഴുവന്‍ തീരാനഷ്ടം. മനുഷ്യജീവിതത്തിന്റെ എല്ലാ വികാരങ്ങളെയും സ്പര്‍ശിക്കുന്ന രചനകള്‍ എഴുതിയ കവി- രവി മേനോന്‍
വിയോഗം ഏറെ വേദനിപ്പിക്കുന്നു.അദ്ദേഹം വിടവാങ്ങുന്നത് മലയാളികളുടെ മനസ്സില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചുകൊണ്ട്. മധുരമായി പാടാന്‍ ഏറെ ഗനങ്ങള്‍ മലയാളിക്കള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് ഈ വിടപറയല്‍- സാറാ ജോസഫ്
മലയാളികള്‍ക്ക് ഒപ്പം സഞ്ചരിച്ച കവി. പ്രകൃതിക്കും പ്രകൃതി സംരക്ഷണങ്ങളെക്കുറിച്ചും ചിന്തിച്ച കവി- ആലങ്കോട് ലീലാകൃഷ്ണന്‍
നന്മകള്‍ക്കുവേണ്ടി പോരാടിയ കവി- പന്ന്യന്‍ രവീന്ദ്രന്‍
ഭൂമിയുടെ തന്നെ തീരാനഷ്ടം. മണ്ണിന്റെ ഗന്ധമുള്ള കവിതകള്‍ ആയിരുന്നു അദ്ദേഹത്തിന്റെത്- എം.ജി ശ്രീകുമാര്‍
ജനപ്രിയനായ കവി.ഗുരു തുല്യന്‍. മനുഷ്യന്‍ വേദനകള്‍ ആവിഷ്‌കരിച്ച കവി. സിനിമാ സംഗീതത്തില്‍ പോലും കവിത നിറച്ച കവി- കമല്‍
ഭാഷ സ്‌നേഹി, കവിതാസ്‌നേഹി. മഹാത്മാവിനുമുന്‍പിന്‍ പ്രണമിക്കുന്നു-കൈതപ്രം
എല്ലാ നിലയിലും തനത് ഇടം നിലനിറുത്തിയ കുലപതി-എം.പി. വീരേന്ദ്രകുമാര്‍
പിതൃതുല്യമായ വാല്‍സല്യത്തോടെയാണ് മലയാളികള്‍ ഒന്‍എന്‍വിയെ കണ്ടിരുന്നത്. അദ്ദേഹത്തിനുള്ള പോലെയുള്ള ഒരു ശിഷ്യസമൂഹം മറ്റുപലര്‍ക്കും ഉണ്ടോയെന്നതു തന്നെ സംശയമാണ്. ഒരു അധ്യാപകനെന്ന നിലയിലും ഭാഷാ പണ്ഡിതനെന്ന നിലയിലും എല്ലാ പടവുകളും ചവുട്ടിയെത്തിയ ഒരു മഹാനായ വ്യക്തിയായിരുന്നു.അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍, നിലപാടുകള്‍ തുടങ്ങിയ മലയാളികള്‍ ബഹുമാനത്തോടെ കാണുകയായിരുന്നു- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍