മുംബൈ: ബാഡ്മിന്റണ്‍ ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഐ.പി.എല്‍ ക്രിക്കറ്റിന്റെ മാതൃകയിലായിരിക്കും ബാഡ്മിന്റണ്‍ ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മോഡലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിച്ച് ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ബാഡ്മിന്റണ്‍ ലീഗ് സംഘടിപ്പിക്കാനാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്.[]
അടുത്ത വര്‍ഷത്തോടെ ബാഡ്മിന്റണ്‍ ലീഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീമുകള്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ എത്തുമ്പോള്‍ ജേതാക്കള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക പത്ത് ലക്ഷം ഡോളറായിരിക്കും. ഓരോ ടീമിന്റെയും അടിസ്ഥാന വില 3.5 കോടി രൂപയാണ്.
ഓരോ ടീമിനും നാല് വിദേശതാരങ്ങളെ ഉള്‍പ്പെടുത്താന്‍ അവസരമുണ്ട്. ജൂണിലാണ് ഉദ്ഘാടന മത്സരം നടക്കുക. ജൂണ്‍-ജൂലൈ മാസങ്ങളിലായി ബാഡ്മിന്റണ്‍ ലീഗ് സംഘടിപ്പിക്കാനാണ് അസോസിയേഷന്‍ തീരുമാനം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാഡ്മിന്റണ്‍ ലീഗിന് രൂപംനല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളുടെ കരിയറില്‍ വരാനിരിക്കുന്ന തിളക്കേറിയ നേട്ടങ്ങള്‍ കാത്തിരുന്നു കാണാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.