സ്റ്റേജ് കോമഡി ഷോകളിലും വിരലിലെണ്ണാവുന്ന സിനിമകളിലും കണ്ട് മലയാളികള്‍ക്ക് പരിചിതനായ ആളാണ് ഹാസ്യതാരം നസീര്‍. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് കലാമേഖലയിലേക്ക് എത്തിയതെന്നും ഇന്ന് ആളുകള്‍ ഇഷ്ടപ്പെടുന്നതില്‍ സന്തോഷം തോന്നാറുണ്ടെന്നും നസീര്‍ തന്റെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് നസീര്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയത്. തട്ടീം മുട്ടീം എന്ന പരിപാടിയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നസീര്‍.
തനിക്ക് കിട്ടിയ മിക്ക അവസരങ്ങളും തേടിപ്പിടിച്ചതോ ചോദിച്ചു വാങ്ങിയതോ ആണെന്ന് നസീര്‍ പറയുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് തട്ടീം മുട്ടീം പരിപാടിയിലെ കമലാസനന്‍ എന്ന കഥാപാത്രം. തട്ടീം മുട്ടീം സംവിധായകന്‍ ഉണ്ണികൃഷ്ണനെ തനിക്ക് നേരത്തേ പരിചയമുണ്ടെന്നും എന്തെങ്കിലും അവസരം വന്നാല്‍ തരണമെന്ന് പറഞ്ഞു വെച്ചിരുന്നുവെന്നും നസീര്‍ പറയുന്നു.
‘വന്നുപോകുന്ന ഏതെങ്കിലും റോളുണ്ടെങ്കില്‍ വിളിക്കാമെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരിക്കല്‍ ആ വിളി വന്നു. ഒരു രാഷ്ട്രീയക്കാരന്റെ വേഷം ചെയ്യാന്‍. ഒറ്റ എപ്പിസോഡിലേക്കോ മറ്റോ ആയിരുന്നു വിളിച്ചിരുന്നത്. പിന്നീട് സംഭവം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടപ്പോള്‍ എപ്പിസോഡുകള്‍ കൂട്ടുകയായിരുന്നു’, അഭിമുഖത്തില്‍ നസീര്‍ പറയുന്നു.
കമലാസനന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നതെന്നും നസീര്‍ പറയുന്നു. നിത്യച്ചെലവിനപ്പുറത്തേക്ക് കലാപരിപാടികളില്‍ നിന്നും എന്തെങ്കിലും കിട്ടിത്തുടങ്ങിയിട്ട് ആറോ ഏഴോ വര്‍ഷമേ ആയിട്ടുള്ളൂവെന്നും അഭിമുഖത്തില്‍ നസീര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക