| Monday, 25th June 2018, 12:16 am

പോളണ്ടിനെ പറ്റി ഇനി സംസാരം വേണ്ട; ടൂർണമെന്റിന്‌ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ ലോകകപ്പിൽ ഇനി പോളണ്ടിനെപ്പറ്റി സംസാരിക്കേണ്ടി വരില്ല. കൊളംബിയയോട് മൂന്ന് ഗോളുകളുടെ തോൽവി ഏറ്റുവാങ്ങിയ പോളണ്ട് തുടർച്ചയായ രണ്ടാമത്തെ തോൽ വിയിലൂടെ ടൂർണമെന്റിന്‌ പുറത്തായി. നേരത്തെ സെനഗലിനോട് തോറ്റ് പോളണ്ടിന്റെ രണ്ടാം തോൽവി ആണിത്.

ജയത്തോടെ കൊളംബിയ ടൂർണ്ണമെന്റ് സാധ്യതകൾ സജീവമായി നിലനിർത്തി. ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റ കൊളംബിയക്ക് ഈ ജയത്തോടെ മൂന്ന് പോയിന്റുകളായി. ജപ്പാനും സെനഗലിനും നാല് പോയിന്റ് വീതമാണുള്ളത്. അടുത്ത മത്സരത്തിൽ സെനഗലിനെ തോൽപ്പിച്ചാൽ കൊളംബിയക്ക് പ്രീ ക്വാർട്ടറിലേക്ക് കടക്കാം. സമനിലയായാലും മികച്ച ഗോൾ ശരാശരി ഉള്ളതിനാൽ പോളണ്ട് ജപ്പാനെ തോൽപ്പിച്ചാലും മതി.



കൊളംബിയൻ താരങ്ങളുടെ കടുത്ത ആക്രമണങ്ങൾക്ക് മറുപടിയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു മത്സരത്തിൽ പോളണ്ട്. കൊളംബിയൻ താരം റഡമേൽ ഫൽകാവോ ഇരട്ട ഗോളും കൊളംബിയയുടെ ബാഴ്സിലോണ താരം യെറി മിന ഒരു ഗോളും നേടി. സൂപ്പർ താരം ജെയിംസ് റോഡ്രിഗസാണ്‌ മിനയുടെ ഗോളിന്‌ വഴിയൊരുക്കിയത്.

മത്സരത്തിൽ കൃത്യമായ ആധിപത്യമാണ്‌ കൊളംബിയ പുലർത്തിയത്. കടുത്ത ആക്രമണങ്ങളിലൂടെ പോളണ്ട് ഗോൾ മുഖത്ത് നിരന്തരം അപകടസാധ്യതകളുണ്ടാക്കാൻ കൊളംബിയൻ മുന്നേറ്റ നിരയ്ക്കായി. 54 ശതമാനം സമയവും പന്ത് കൈവശം വച്ചതും കൊളംബിയയാണ്‌.

We use cookies to give you the best possible experience. Learn more