| Thursday, 15th June 2017, 12:30 pm

സ്വകാര്യ ബസുകള്‍ക്ക് 'യൂണിഫോം' വരുന്നു; ബസുകളുടെ ഏകീകൃത നിറമേതെന്ന് 15 ദിവസത്തിനകം അറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്കെല്ലാം ഒരേ നിറം നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സിറ്റി, റൂറല്‍, ദീര്‍ഘദൂര ബസുകള്‍ക്ക് വേറെ വേറെ നിറമാണ് നല്‍കുക.


Also Read: ‘അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയിലും കുടപിടിക്കും’; ഇ. ശ്രീധരനെ ഒഴിവാക്കിയത് മോദിയുടെ രാഷ്ട്രീയ അല്‍പ്പത്തരമെന്ന് എം. സ്വരാജ്


ഓരോ വിഭാഗത്തില്‍ പെട്ട ബസുകള്‍ക്കും ഏതേത് നിറമാണ് നല്‍കുക എന്നത് 15 ദിവസത്തിനകം അറിയിക്കാമെന്ന് ബസ് ഉടമസ്ഥരുടെ സംഘടന യോഗത്തെ അറിയിച്ചു. നിലവില്‍ സ്വകാര്യ ബസുകളുടെ നിറം സംബന്ധിച്ച് പ്രത്യേക നിബന്ധനകള്‍ ഒന്നുമില്ല. സിറ്റി ബസുകള്‍ക്ക് മാത്രമാണ് ഏകീകൃത നിറം ഉള്ളത്.

ഇത് കൂടാതെ റെന്റ് എ കാര്‍, റെന്റ് എ ബൈക്ക് സേവനങ്ങള്‍ക്കും ഔദ്യോഗികമായ അനുമതി നല്‍കാന്‍ അതോറിറ്റി തീരുമാനിച്ചു. ആവശ്യമുള്ളവര്‍ക്ക് കാര്‍ മാത്രമായി നല്‍കുന്ന ഈ സംവിധാനം നിലവിലുണ്ടെങ്കിലും ഔദ്യോഗികമല്ല. ആഡംബര കാറുകള്‍ റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കാനുള്ള എറണാകുളത്തെ സ്വകാര്യ കമ്പനിയുടെ അപേക്ഷ അംഗീകരിച്ചു.


Don”t Miss: ഗര്‍ഭിണിയാണെന്ന പ്രചരണത്തിന് നസ്രിയയുടെ ‘കണ്ണുതള്ളിക്കുന്ന’ മറുപടി


തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണ് റെന്റ് എ ബൈക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിച്ചത്. എന്നാല്‍ ഏതൊക്കെ രേഖകള്‍ വാങ്ങിവെച്ച ശേഷമാണ് കാറും ബൈക്കും വാടകയ്ക്ക് നല്‍കേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച തീരുമാനം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റാണ് എടുക്കുക.

We use cookies to give you the best possible experience. Learn more