| Friday, 5th February 2016, 3:12 pm

ലിബിയന്‍ ഏകാധിപതി ഗദ്ദാഫി ജീവന് വേണ്ടി യാചിക്കുന്ന വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിബിയ:  ലിബിയന്‍ ആഭ്യന്തരയുദ്ധകാലത്ത് പ്രക്ഷോഭകരാല്‍ വെടിയേറ്റു മരിച്ച ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫിയുടെ കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമതസേനയുടെ പിടിയിലായ ഗദ്ദാഫി തന്നെ വധിക്കരുതെന്ന് യാചിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

ചോരയില്‍ കുളിച്ചുകിടക്കുന്ന ഗദ്ദാഫിയും ആയുധധാരികളായ നിരവധി വിമത സേനാംഗങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. ഒരാള്‍ ഗദ്ദാഫിയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്നതും ഗദ്ദാഫി തന്നെ വെടിവെയ്ക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

അയ്മാന്‍ അല്‍മാനി എന്ന പ്രക്ഷോഭകാരിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെട്ട ദൃശ്യങ്ങളാണിവ. അയ്മാന്‍ അല്‍മാനി തന്നെയാണ് ദ്യശ്യങ്ങളും പുറത്തുവിട്ടത്. ബിബിസി റിപ്പോര്‍ട്ടറാണ് ഇയാളെ കണ്ടെത്തിയത്

അയാള്‍ ആ മരണം അര്‍ഹിച്ചിരുന്നു” എന്നാണ് അയ്മാന്‍ പറയുന്നത്. ഇസ്‌ലാമിന് നിരക്കാത്ത കാര്യങ്ങളാണ് ഗദ്ദാഫി ചെയ്തത്. തടവുകാരോട് മാന്യമായി പെരുമാറണമെന്നും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കരുതെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പലരും ജന്മനാട്ടില്‍ നിന്നും നാടുകടത്തപ്പെട്ടു. അതിന്റെയെല്ലാം ഫലം തന്നെയാണ് അയാള്‍ അനുഭവിച്ചത്. അയ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ലിബിയന്‍ രാജഭരണത്തെ 1969ല്‍ പട്ടാള അട്ടിമറിയിലൂടെ അട്ടിമറിച്ച ഗദ്ദാഫി നീണ്ട 42 വര്‍ഷക്കാലമാണ് ലിബിയയെ അടക്കിഭരിച്ചത്. ഏകാധിപതിയായ ഗദ്ദാഫിയുടെ ജനദ്രോഹനടപടികളില്‍ ഉടലെടുത്ത മാസങ്ങള്‍ ആഭ്യന്തരകലാപം ഒടുവില്‍ ഗദ്ദാഫി യുഗത്തിന് അന്ത്യം കുറിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more