🇨🇴 In Colombia, Congresswoman Cathy Juvinao was caught secretly vaping during a parliamentary session discussing healthcare reform. pic.twitter.com/NRmrFBQB9b
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍, ജുവിനാവോ സിഗരറ്റ് വലിക്കുന്നതായി കാണാം. പെട്ടെന്ന് ക്യാമറ കാണുന്ന കാത്തി പുക വേഗത്തില്‍ വലിച്ചെടുത്ത് ഗാഡ്‌ജെറ്റ് മറക്കുകയും ചെയ്യുന്നുണ്ട്. സഭയില്‍ സംസാരിക്കുന്നതിന് മുന്നോടിയായാണ് കാത്തി സിഗരറ്റ് വലിച്ചത്.
ഇതിനുപിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് എം.പിക്കെതിരെ ഉയര്‍ന്നത്. നടപടി ഒരു തരത്തില്‍ വിരോധാഭാസമാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ജുവിനാവോ രാജിവെക്കണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നു.
രാജ്യത്തോടും പാര്‍ലമെന്റിനോടും എം.പി അനാദരവ് കാണിച്ചുവെന്നും പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ക്കിടയിലാണ് ജുവിനാവോ സിഗരറ്റ് വലിച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് ഗുസ്താവോ പെട്രോ, രാജ്യത്ത് സിഗരറ്റുകളുടെ വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്ന നിയമം പാസാക്കിയിരുന്നു. ഇതില്‍ വേപ്പിങ് ഉപകരണങ്ങളും നിയന്ത്രിക്കപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിനുള്ളില്‍ എം.പി സിഗരറ്റ് വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
Me disculpo con la ciudadanía por lo que pasó ayer en plenaria, no me sumaré al mal ejemplo que por estos días embriaga el discurso público y no se repetirá. Tengan la certeza de que hoy seguiré dando la batalla desde la Cámara con los argumentos y la rigurosidad de siempre.
സംഭവം വിവാദമായതോടെ എം.പി കാത്തി ജുവിനാവോ സമൂഹ മാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും രാജ്യത്തെ പൗരന്മാരോട് മാപ്പ് ചോദിക്കുന്നതായും എം.പി പറഞ്ഞു.
ഇനിമുതല്‍ താനൊരു മോശം ഉദാഹരണത്തിന്റെ ഭാഗമാകില്ലെന്നും സഭയില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
Content Highlight: Colombian MP smokes e-cigarette in parliament during health policy debate