ഫുട്‌ബോളില്‍ ലോങ് റേഞ്ചര്‍ ഗോളുകള്‍ കാണുവാന്‍ പ്രത്യേക ഭംഗിയാണ്. ഗോള്‍ വലയില്‍ നിന്നും യാര്‍ഡുകള്‍ ദൂരെ നിന്നുകൊണ്ട് കളിക്കാര്‍ തൊടുത്തു വിടുന്ന ഷോട്ടുകളുടെ മനോഹാരിത പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. സ്റ്റേഡിയത്തിലേയും ടി.വിയിലേയും കാണികളെ ത്രസിപ്പിക്കാന്‍ ഇത്തരത്തിലുള്ള ഗോളുകള്‍ക്ക് സാധിക്കാറുണ്ട്.
ഇപ്പോഴിതാ സ്വന്തം പകുതിയില്‍ നിന്നും എതിര്‍ വല കുലുക്കികൊണ്ട് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കൊളംബിയന്‍ താരമായ
യെര്‍സണ്‍ കാന്‍ഡെലോ. കൊളംബിയന്‍ ലീഗില്‍ ഡിപോര്‍ട്ടെസ് ടോളിമയ്ക്കെതിരായ അത്ലറ്റിക്കോ നാഷണലിന്റെ മത്സരത്തിനിടെയായിരുന്നു താരം സ്‌കോര്‍ ചെയ്തത്.
കളിയുടെ 71-ാം മിനിറ്റിലായിരുന്നു യെര്‍സണ്‍ കാന്‍ഡെലോ ഹാഫ് ഫീല്‍ഡിന് അപ്പുറത്ത് നിന്ന് ഒരു ഷോട്ട് തൊടുത്തത്. ഉയര്‍ന്നു സഞ്ചരിച്ച പന്ത് ടോളിമ കീപ്പര്‍ അലക്സാണ്ടര്‍ ഡൊമന്‍ഗസിനെ തലക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു. മത്സരത്തില്‍ 23-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ പ്ലാറ്റയുടെ ഹെഡ്ഡറിലൂടെ ടോളിമയാണ് ആദ്യം ലീഡ് നേടിയത്.ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് നാഷണല്‍ സമനില കണ്ടെത്തിയിരുന്നു.
പിന്നീട് 71ാം മിനിറ്റിലായിരുന്നു കാന്‍ഡെലോയുടെ അത്ഭുത ഗോള്‍ വന്നത്. ഇതോടെ നാഷണല്‍സ് മുന്നിലെത്തുകയായിരുന്നു. സ്വന്തം പകുതിയില്‍ നിന്ന് അത്ഭുതകരമായ സ്ട്രൈക്കിലൂടെയാണ് കാന്‍ഡെലോ നാഷണലിന് ലീഡ് നല്‍കിയത്. 59.8 മീറ്റര്‍ അകലെ നിന്നാണ് താരം ഗോള്‍ നേടിയത്.
പിന്നീട് സ്‌റ്റോപ്പേജ് ടൈമില്‍ ഒരു ഗോള്‍ കൂടെ നേടി നാഷണല്‍സ് വിജയം ഉറപ്പിക്കുകയായിരുന്നു.
ചെറിയ ലീഗ് ആയിരുന്നെങ്കില്‍ പോലും ഈ ലോങ് ഗോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്നയൊന്നാണ്.
Content Highlights: Colombian Footballer scored a goal from his half