| Monday, 8th July 2024, 8:10 am

ബൊഗോട്ടയിലെ ബൊളിവർ സ്ക്വയറിൽ ഫലസ്തീൻ അനുകൂല പതാകയുയർത്തി കൊളംബിയൻ സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊഗോട്ട: ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊളംബിയൻ സർക്കാർ തലസ്ഥാനമായ ബൊഗോട്ടയിലെ ബൊളിവർ സ്ക്വയറിൽ പതാകയുയർത്തി ആളുകൾ. സ്‌പാനിഷ് ഭാഷയിൽ “വംശഹത്യ നിർത്തുക” എന്നെഴുതിയ പതാകയാണ് ഉയർത്തിയത്. സോളിഡറി എന്ന പേരിൽ സംഘടിപ്പിച്ച സൗജന്യ സംഗീത പരിപാടിയുടെ ഭാഗമായി ജൂലൈ 5 വെള്ളിയാഴ്ചയാണ് പതാക ഉയർത്തിയത്.

ഇസ്രഈൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ഇതിനു മുമ്പും കൊളംബിയയിൽ പല വിധത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ എക്‌സിൽ സംഗീത പരിപാടിയുടെ വീഡിയോ പങ്കിടുകയും അതിന് അടിക്കുറിപ്പായി , “ഇത് ഫലസ്തീനിലെ വംശഹത്യയ്‌ക്കെതിരായ പ്രതീക്ഷയുടെ കച്ചേരിയാണ് എന്നും കുറിച്ചു.

കൊളംബിയയിൽ നിരവധി നേതാക്കളാണ് ഇതിനോടകം തന്നെ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

‘പലസ്തീനിലെ വംശഹത്യ വേണ്ടെന്ന് കൊളംബിയ റിപ്പബ്ലിക്കിൻ്റെ കോൺഗ്രസിൽ നിന്ന് ഞങ്ങൾ പറയുന്നു. മനുഷ്യ ജീവനാണ് പ്രധാനം. മനുഷ്യത്വവും സമാധാനവും പുലർന്നാൽ മാത്രമേ രാജ്യം ജനാധിപത്യപരമാകൂ,’ കൊളംബിയൻ പ്രതിനിധി മരിയ ജോസ് പിസാറോ റോഡ്രിഗസ് പറഞ്ഞു.

2023 ഒക്ടോബർ 7 മുതൽ തുടങ്ങിയ ഗസയ്‌ക്കെതിരായ ഇസ്രഈൽ യുദ്ധത്തിൽ ഇതുവരെ 38,098 പേർ കൊല്ലപ്പെടുകയും 87,705 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. നിരവധി പേരാണ് സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി തീർന്നത്.

Content Highlight: Colombia displays giant Palestine flag on Congress facade

We use cookies to give you the best possible experience. Learn more