Crime
കോളേജ് വിദ്യാര്‍ത്ഥിനിയെ ക്യാംപസിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 01, 07:00 am
Friday, 1st October 2021, 12:30 pm

കോട്ടയം: കോളേജ് വിദ്യാര്‍ത്ഥിനിയെ ക്യാംപസിനുള്ളില്‍ കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളേജിലാണ് സംഭവം.

തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് ആക്രമണത്തിനിരയായത്. സഹപാഠി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.

കൂത്താട്ടുകുളം സ്വദേശിയാണ് ഇയാള്‍. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം.

മൂന്നാം വര്‍ഷ ബി.വി.ഒ.സി വിദ്യാര്‍ത്ഥിനിയാണ് നിതിന മോള്‍.

പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷയെഴുതി നേരത്തെ ഇറങ്ങിയ ശേഷം ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം