കോഴിക്കോട്: മുന്‍ കലക്ടറെ പോലെ കോഴിക്കോടിന്റെ ചങ്കും കൊണ്ടേ പോകൂ എന്നു പറഞ്ഞ കോഴിക്കോട് കലക്ടര്‍ യു.വി ജോസിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. റോഡിലെ ബ്ലോക്കില്‍ ഹോണടിച്ച് ക്യൂ തെറ്റിച്ച് കയറിപ്പോയ കലക്ടറുടെ നടപടിക്കെതിരെയാണ് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
Also read പ്രതികളെ തിരികെ എത്തിക്കേണ്ട; ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണം: എ.സി.ജെ.എം കോടതി
മാധ്യമ പ്രവര്‍ത്തകനായ ഷാജഹാന്‍ കാളിയത്താണ് കലക്ടറുടെ പോസ്റ്റിനടിയില്‍ എല്ലാവരും തുല്ല്യരാണെന്ന ബോധ്യമല്ലെ യഥാര്‍ത്ഥ കംപാഷന്‍ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്. “ഇന്നു രാവിലെ എരഞ്ഞിപ്പാലം റോഡില്‍ ബ്ലോക്കില്‍ കാത്തു കെട്ടി കിടക്കുമ്പോള്‍ പിന്നില്‍ നിന്നു നിരന്തരം ഹോണടിച്ചു താങ്കളുടെ കാര്‍ ക്യൂ ലംഘിച്ച് കയറിപ്പോകുന്നത് കണ്ടു, എല്ലാവരും തുല്ല്യരാണ് എന്ന ബോധമല്ലെ റിയല്‍ കംപാഷന്‍” എന്നാണ് ഷാജഹാന്‍ റോഡിലെ കലക്ടറുടെ തിടുക്കത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്.
Dont miss അത്ര വിലയൊന്നും ഇശാന്ത് അര്‍ഹിക്കുന്നില്ല; അത് തന്നെയാണ് ലേലത്തില്‍ പ്രതിഫലിച്ചത്: ഗംഭീര്‍
ബ്ലോക്കില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് സമീപത്തുടെ കടന്നു പോകുന്ന കലക്ടറുടെ ഔദ്യോഗിക വാഹനത്തിന്റെ ചിത്രം സഹിതമാണ് ഷാജഹാന്റെ കമന്റ്.
മുന്‍ കലക്ടര്‍ പ്രശാന്തിന് നിങ്ങള്‍ നല്‍കിയ സ്‌നേഹം വലിയ വെല്ലുവിളിയാണെന്നും അത് ഏറ്റെടുക്കുന്നുവെന്നും ഫേസ്ബുക്കിലൂടെ പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് കലക്ടര്‍ക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്. ബ്രോ എന്ന് പ്രശാന്തിനെ മാത്രം വിളിച്ചാല്‍ മതിയെന്നും എന്നെ ജോസേട്ടാ എന്നു വിളിച്ചു കൊള്ളു എന്നും കലക്ടര്‍ ഇന്നലെ പറഞ്ഞിരുന്നു.