കെ.സുരേന്ദ്രന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്റെ ഫോട്ടോയും, ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചുവെന്നും മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാര്‍ത്ഥി മനപൂര്‍വ്വം ഇപ്രകാരം പ്രവര്‍ത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും, അഴിമതി പ്രവര്‍ത്തി നടത്തിയതിനും കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു യു.ഡി.എഫിന്റെ പരാതി.