മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്; കാരണം സുരക്ഷാ വീഴ്ച
Daily News
മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്; കാരണം സുരക്ഷാ വീഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st October 2016, 5:18 pm

ഫയര്‍ഫോഴ്‌സും മുക്കം നഗരസഭയും നിരന്തരം നോട്ടീസുകള്‍ നല്‍കിയിട്ടും അഗ്‌നിശമന സംവിധാനങ്ങള്‍ ഒരുക്കാതെ അവഗണിച്ച സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്.


കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍  എന്‍. പ്രശാന്ത് ഉത്തരവിട്ടു. അഗ്‌നിശമന സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് കാരണം.

ഫയര്‍ഫോഴ്‌സും മുക്കം നഗരസഭയും നിരന്തരം നോട്ടീസുകള്‍ നല്‍കിയിട്ടും അഗ്‌നിശമന സംവിധാനങ്ങള്‍ ഒരുക്കാതെ അവഗണിച്ച സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്.


Don”t Miss: സ്വന്തം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ മുഖ്യമന്ത്രി യുവതിക്കു കാണാന്‍ അനുമതി നല്‍കാത്തത്?: പിണറായി വിജയനോട് ഭാഗ്യലക്ഷ്മി


മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് ക്യാംപസിലെ ബഹുനില കെട്ടിടങ്ങള്‍ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തമുണ്ടാകുന്ന പക്ഷം രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ 11 ക്രമീകരണങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു തവണയാണ് ഫയര്‍ഫോഴ്‌സിന്റെ കോഴിക്കോട് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ കെ.എം.സി.ടി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിയത്.

നോട്ടീസുകള്‍ കെ.എം.സി.ടി അവഗണിച്ചതിനെ തുടര്‍ന്ന് മുക്കം നഗരസഭാ സെക്രട്ടറിക്ക് അഗ്‌നിസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി. നഗരസഭാ സെക്രട്ടറി കഴിഞ്ഞ മാസം 28 ന് കോളേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.

പത്ത് ദിവസത്തിനകം രോഗികളെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും കോളജിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും സെക്രട്ടറി നല്‍കിയ ഉത്തരവിലുണ്ട്. ഈ ഉത്തരവും കെ.എം.സി.ടി അവഗണിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കോളേജ് അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയത്.