| Thursday, 7th June 2018, 10:58 am

വെള്ളിത്തിരയില്‍ തിളങ്ങാന്‍ കളക്ടര്‍ ബ്രോയും; ഷൈന്‍ ടോം ചാക്കോ ചിത്രം 'Who' ട്രൈലര്‍ വീണ്ടും വൈറലാവുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോ അഭിനയിച്ച് ചിത്രത്തിന്റെ ട്രൈയിലര്‍ വീണ്ടും വൈറലാവുന്നു. നിരവധി ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വ്വഹിച്ചിട്ടുള്ള അജയ് ദേവലോക ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “Who” എന്ന സിനിമയുടെ ട്രൈലറാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

2017ല്‍ ഇറങ്ങിയ ട്രൈലറാണ് വീണ്ടും വൈറലായിരിക്കുന്നത്. അതേ സമയം ചിത്രത്തില്‍ പേളിമാണി അഭിനയിച്ച് ഇംഗ്ലീഷ് ഗാനം കഴിഞ്ഞ മാസം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മംഗല്‍ സുവര്‍ണ്ണന്‍, പേളി മാണി എന്നിവര്‍ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷ ഗോകുലാണ്. മണികണ്ഠന്‍ അയ്യപ്പ, കത്താര്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.


Also Read കാലക്കും രക്ഷയില്ല; റിലീസിന് തൊട്ടുപിന്നാലെ രജനീകാന്തിന്റെ കാല ഇന്റര്‍നെറ്റില്‍


ഷൈന്‍ ടോം ചാക്കോ നായകനാവുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലായാണ് ഒരുങ്ങുന്നതെന്നാണ് പറയുന്നത്. ഒരു ക്രിസ്തുമസ് ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌ക്കരിക്കുന്നത്. ഇരുവര്‍ക്കും പുറമേ ശ്രുതി മേനോന്‍, പേളി മാണി, രാജീവ് പിള്ള, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇത് ആദ്യമായല്ല പ്രശാന്ത് സിനിമയില്‍ എത്തുന്നത് നേരത്തെ പ്രശാന്ത് നായര്‍ ഒരുക്കിയ ഹ്രസ്വചിത്രം ദൈവകണം കാന്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദൈവകണത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും പ്രശാന്ത് നായരാണ്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല ഗ്രാന്‍പ്രിക്‌സ് ന്റെ തിരക്കഥയും പ്രശാന്ത് നായരായിരുന്നു എഴുതിയത്.

Latest Stories

We use cookies to give you the best possible experience. Learn more