| Tuesday, 31st July 2018, 9:31 am

കനത്തമഴ; തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഴ ശക്തമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.

മലയോര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കി. നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.


ALSO READ: ‘ഇമ്രാന്റെ ഭരണത്തോടെ പാകിസ്ഥാനില്‍ ജനാധിപത്യം വേരുറയ്ക്കപ്പെടും’; തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് നരേന്ദ്രമോദി


കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമിനടുത്തുള്ള പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2395.26 അടിയാണ് നിലവിലെ ജലനിരപ്പ്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയിരുന്നു. തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ക്രമപ്രകാരം ജലനിരപ്പ് 2399 അടി ആകുമ്പോള്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കേണ്ടതാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ 2397 അടിക്കോ അതിനും മുമ്പോ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഷട്ടര്‍ തുറക്കാനും സാധ്യതയുണ്ട്.

We use cookies to give you the best possible experience. Learn more