| Saturday, 16th November 2019, 11:49 pm

വില പത്തു ലക്ഷം; യാത്രയയപ്പിന് മാനേജര്‍ക്ക് കാര്‍ സമ്മാനിച്ച് സഹപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യാത്രയയപ്പ് സമ്മേളനത്തില്‍ മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയത് പത്തുലക്ഷം രൂപ വിലവരുന്ന കാര്‍. കാര്‍ സമ്മാനിച്ചത് എണ്ണൂറോളം വരുന്ന ജീവനക്കാര്‍ ചേര്‍ന്ന്. സാംസങ് ഇന്ത്യയുടെ സെല്‍ ഔട്ട് ഡിവിഷനിലെ കേരള റീജിയണല്‍ മാനേജര്‍ ആയിരുന്ന പി.എസ് സുധീറിനാണ് അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ പത്തു ലക്ഷം രൂപ വിലവരുന്ന കാര്‍ സമ്മാനമായി നല്‍കിയത്.

രാജിവെക്കുന്ന മാനേജര്‍ക്ക് ഇത്രയും വലിയ സമ്മാനം നല്‍കുന്ന കാഴ്ച ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്തുവര്‍ഷം നീണ്ട് സേവനത്തില്‍ നേട്ടങ്ങളേറെ കൈവരിക്കാന്‍ സുധീറിനായിട്ടുണ്ട്. ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ കാലമായിരുന്നു ആ പത്തു വര്‍ഷങ്ങള്‍. സാംസങിന്റെ പുത്തന്‍ ടെക്‌നോളജിയും മാറ്റങ്ങളുമായി രംഗത്തെത്തിയ കാലത്തും കേരളത്തില്‍ മാറ്റം നല്‍കിയത് പി.എസ് സുധീര്‍ ആയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആയിരത്തിനടുത്ത് സാംസങ് മൊബൈല്‍ സെല്‍ ഔട്ട് ടീമിന്റേതായി കേരളത്തില്‍ ഉണ്ട്. അതില്‍ തന്നെ പല ബഹുരാഷ്ട്ര കമ്പനികളും സാംസങ് മൊബൈല്‍ സെയില്‍സിലെ രീതികള്‍ പകര്‍ത്തുന്ന സാഹചര്യം വരെയുണ്ടായിരുന്നു.

സാംസങില്‍ നിന്നും രാജിവെച്ചു പോകുന്ന സുധീര്‍ കടന്നു ചെല്ലുന്നത് വിവോ ഇന്ത്യയുടെ റിടെയില്‍ ഹെഡ് ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജരായിട്ടാണ്. അണ്ണാ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയിലും ഇന്തിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് സുധീര്‍.

Latest Stories

We use cookies to give you the best possible experience. Learn more