ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളില്‍ ഒന്നാണ് ഗ്ലാസ്റ്റണ്‍ബെറി മ്യൂസിക് ഫെസ്റ്റിവല്‍. സംഗീതത്തിന് പുറമെ ഡാന്‍സ്, ജാസ്, നാടകം, സര്‍ക്കസ്, സിനിമ, മൈം തുടങ്ങിയ നിരവധി പരിപാടികള്‍ നടക്കുന്ന ഫെസ്റ്റിവലാണ് ഇത്.
ഇംഗ്ലണ്ടില്‍ നടന്ന ഈ വര്‍ഷത്തെ ഗ്ലാസ്റ്റണ്‍ബെറിയില്‍ ഗസ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് ഡസണ്‍ കണക്കിന് ആളുകളായിരുന്നു ഫലസ്തീന്‍ പതാകകളും ബാനറുമായി എത്തിയത്. ഇന്നലെ ലോക പ്രശസ്ത മ്യൂസിക് ബാന്‍ഡ് ആയ കോള്‍ഡ്‌പ്ലേയും ഗ്ലാസ്റ്റണ്‍ബെറിയില്‍ തങ്ങളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഗ്ലാസ്റ്റണ്‍ബെറിയില്‍ ഫലസ്തീന്‍ – ചിലിയന്‍ ഗായികയായ ഇലിയാനയെ കൊണ്ട് പാട്ടു പാടിച്ചാണ് കോള്‍ഡ്‌പ്ലേ തങ്ങളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്.
ലോകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ക്കും അനീതികള്‍ക്കും പ്രതികരിക്കാന്‍ മടിയില്ലാത്തവരാണ് കോള്‍ഡ്‌പ്ലേ. അഞ്ചാം തവണയാണ് അവര്‍ ഗ്ലാസ്റ്റണ്‍ബെറി മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ലക്ഷക്കണക്കിന് കാണികളുണ്ടായിരുന്ന പരിപാടിയായിരുന്നു ഇത്.
Content Highlight: Coldplay Express Their Solidarity With Palestine At World’s Biggest Music Concert Glastonbury